Latest News

ഇന്തോനേഷ്യന്‍ ദ്വീപില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്തോനേഷ്യയിലെ ഒരു ദ്വീപില്‍ ഉണ്ടായത്. തീരത്തുനിന്നും 100 കിലോമീറ്ററിലധികം ദൂരത്താണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.[www.malabarflash.com]

ഭൂചലനത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.വ്യാഴാഴ്ച രാത്രി 11.17ഓടെയാണ് ഭൂചലനമുണ്ടായത്. മൊലുക കടലില്‍ ടെര്‍നേറ്റ് ദ്വീപിലാണ് ഭൂചലനമുണ്ടായിരിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.