ഷാർജ: ഷാർജയിൽനിന്ന് കാണാതായ മലയാളി വിദ്യാർഥി അമേയ സന്തോഷിനെ (15) ദുബൈയിൽ കണ്ടെത്തി. ഞായറാഴ്ച ഉച്ചയ്ക്കുശേഷം ജുമൈറ ലാ മിറ ബീച്ചില്‍ നിന്നാണ് പോലീസ് കുട്ടിയെ കണ്ടെത്തിയത്.[www.malabarflash.com]
സംശയസാഹചര്യത്തിൽ കണ്ടെത്തിയ അമേയയെ ചില വിദ്യാർഥികളാണ് തിരിച്ചറിഞ്ഞതെന്ന് പറയുന്നു.
വെള്ളിയാഴ്ച മുതലാണ് അമേയയെ കാണാതായത്. പിതാവ് സന്തോഷ് രാജൻ മകനെ ട്യൂഷൻ സെന്ററിൽ ഇറക്കിവിട്ടശേഷം കുട്ടി അപ്രത്യക്ഷനാവുകയായിരുന്നു. പിന്നീട് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം പോലീസിനോടൊപ്പം അമേയയെ അന്വേഷിച്ചുവരികയായിരുന്നു.
അടുത്തുവരുന്ന സിബിഎസ്‌ഇ പൊതുപരീക്ഷാ കാര്യത്തിൽ ഭയം കാരണം കുട്ടി സമ്മര്‍ദത്തിലായിരുന്നു.

No comments:
Post a Comment