Latest News

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

പാരദ്വീപ്: ഒഡീഷയില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. കെട്ടിട നിര്‍മാണ തൊഴിലാളിയായ ഗുണ പ്രധാന്‍ (22) ആണ് മരിച്ചത്. പാരദ്വീപില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.[www.malabarflash.com]

യുവാവ് കിടന്നുറങ്ങുന്നതിന് സമീപമാണ് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്നത്. തൊഴിലാളികളായ മറ്റ് മൂന്നുപേരും യുവാവിനൊപ്പം കിടന്നുറങ്ങിയിരുന്നു. എന്നാല്‍ ഗുണ പ്രധാന്റെ തലയ്ക്ക് സമീപമാണ് മൊബൈല്‍ ഫോണ്‍ ചാര്‍ജുചെയ്യാന്‍ വച്ചിരുന്നതെന്ന് പി ടി ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. 

യുവാവ് സംഭവ സ്ഥലത്തുതന്നെ മരിച്ചു.നയാഗഡ് ജില്ലയിലെ റാന്‍പുര്‍ സ്വദേശിയാണ് മരിച്ച യുവാവ്

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.