കുവൈത്ത്: കുവൈത്തില്‍ ശനിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരണപ്പെടുകയും മാറ്റ് നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.[www.malabarflash.com]
കെഒസി ആശുപത്രിയില്‍ കെആര്‍എച്ച് കമ്പനിയുടെ കീഴില്‍ നഴ്‌സായി ജോലിചെയ്യുന്ന കൊട്ടാരക്കര നെല്ലിക്കുന്നം നൊട്ടാര വീട്ടില്‍ ബിജുമോന്‍ സാമുവലിന്റെ ഭാര്യ മേര്‍സി മറിയക്കുട്ടിയാണു അപകടത്തില്‍ മരിച്ചത്.
ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെ സിക്‌സ്ത് റിങ് റോഡിനും അഹമ്മദി റോഡിനും ഇടയിലാണു അപകടം നടന്നത്. നഴ്‌സുമാരുമായി ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ട്രാന്‍പോര്‍ട്ട് കമ്പനിയുടെ വാഹനം സ്വദേശിയുടെ വാഹനവുമായി കൂട്ടിയിടിച്ചാണു അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ച മേര്‍സി വാഹനത്തിന്റെ പിന്‍ചക്രത്തിനടിയില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്.
പരിക്കേറ്റ മറ്റു നഴ്‌സുമാരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണു പ്രാഥമികവിവരം.
മരിച്ച മേര്‍സി അബ്ബാസിയയിലാണു താമസിച്ചിരുന്നത്. ഏകമകള്‍ ബെറ്റി.
No comments:
Post a Comment