മഞ്ചേരി: വേങ്ങര കണ്ണമംഗലത്ത് വാളക്കുടയിൽ റുഖിയയെ (60) വെട്ടിക്കൊന്ന കേസിൽ പ്രതിയായ ഭർത്താവിന് ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും. പൂഴിക്കുന്നത്ത് അബ്ദുല്ലക്കുട്ടിയെയാണ് (മാനു-67) മഞ്ചേരി ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എ.വി. നാരായണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടി തടവ് അനുഭവിക്കണം.[www.malabarflash.com]
2016 ഡിസംബർ 28നാണ് കേസിനാസ്പദമായ സംഭവം. രണ്ടു ഭാര്യമാരോടും കുടുംബാംഗങ്ങളുമൊത്ത് താമസിക്കുന്ന അബ്ദുല്ലക്കുട്ടി റുഖിയയുമായി വഴക്കുണ്ടാക്കുകയും മുറിയിൽ വെച്ച് തലക്കും കഴുത്തിനും വെട്ടുകയും ചെയ്തെന്നാണ് കേസ്. വയനാട് സ്വദേശിനിയായ ഇവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്.
റുഖിയയുടെ മരണമൊഴിയും പ്രതി ഉപയോഗിച്ച ആയുധവും പ്രധാന തെളിവായി പ്രോസിക്യൂട്ടർ സി. വാസു ഹാജരാക്കി. പ്രതിയുടെ ഒന്നാം ഭാര്യയും മകനുമായിരുന്നു പ്രധാന സാക്ഷികൾ. തെളിവെടുപ്പിനിടെ തൊട്ടടുത്ത പറമ്പിലാണ് ആയുധം കണ്ടെത്തിയത്. റുഖിയയുടെ ശരീരത്തിൽ വെട്ടേറ്റ 33 മുറിവുകളുണ്ടായിരുന്നു.
44 സാക്ഷികളിൽ 23 പേരെയാണ് വിസ്തരിച്ചത്. രണ്ട് രേഖകളും എട്ട് തൊണ്ടിമുതലും ഹാജരാക്കി. മനുഷ്യത്വരഹിതവും പൈശാചികവുമായ കുറ്റകൃത്യമായതിനാൽ പ്രതി ഇളവ് അർഹിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

No comments:
Post a Comment