ഹൈദരാബാദ്: ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി മൂന്ന് ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ട പത്താം ക്ലാസ്സുകാരന്‍ അറസ്റ്റില്‍. ജി അര്‍ജുന്‍ എന്ന കുട്ടിയെയാണ് പത്താം ക്ലാസ്സുകാരനായ പ്രതി തട്ടിക്കൊണ്ടുപോയത്.[www.malabarflash.com]
വീടിന് സമീപത്തെ സ്വിമ്മിങ് പൂളില്‍ ഒറ്റയ്ക്ക് കളിച്ചുക്കൊണ്ടിരിക്കുകയായിരുന്നു അര്‍ജുന്‍. ആ സമയത്ത് സ്‌പെഷ്യല്‍ ക്ലാസ്സും കഴിഞ്ഞുവരികയായിരുന്ന പ്രതി അര്‍ജുനെ കാണാനിടയായി. സമീപത്തെങ്ങും ആരുമില്ലെന്ന് മനസ്സിലാക്കിയ പ്രതി അര്‍ജുന് ആദ്യം മിഠായി വാഗ്ധാനം ചെയ്തു. ശേഷം കൂടെ കളിക്കാമെന്നും പറഞ്ഞ് അര്‍ജുനെയും കൂട്ടി ഒരു ഓട്ടോയില്‍ പ്രതി അല്‍മസ്ഗുഡയിലെ തന്റെ വീട്ടിലേക്ക് പോയി.
വീട്ടിലെത്തിയ പ്രതി അവിടെ നിന്ന് അര്‍ജുനെയും കൂട്ടി അടുത്തുള്ള ഹനുമാന്‍ ക്ഷേത്രത്തിലേക്ക് പോയി. അവിടെവച്ച് മകന്‍ തന്റെ കസ്റ്റഡിയിലാണെന്നും വിട്ടുതരണമെങ്കില്‍ മൂന്ന് ലക്ഷം രൂപ തരണമെന്നും ആവശ്യപ്പെട്ട് പ്രതി രാജുവിനെ ഫോണ്‍ വിളിച്ചു. പണം നല്‍കിയില്ലെങ്കില്‍ കുട്ടിയെ കൊന്ന് കളയുമെന്നും പോലീസില്‍ വിവരമറിയിക്കരുതെന്നും പ്രതി രാജുവിനെ ഭീഷണിപ്പെടുത്തിയിരുന്നു. ശബ്ദം മാറ്റിയായിരുന്നു പ്രതി രാജുവിനോട് സംസാരിച്ചത്.
തന്റെ മകനെ ഒന്നും ചെയ്യരുതെന്നും 25,000 രൂപ ഉടന്‍ എത്തിക്കാമെന്നും ബാക്കി ചെക്കായി നല്‍കാമെന്നും രാജു പ്രതിയോട് പറഞ്ഞു. എന്നാല്‍, സോഫ്റ്റ് വെയര്‍ എജിനീയറായ രാജു മൊബൈല്‍ ഫോണിന്റെ ടവര്‍ ലോക്കേഷന്‍ കണ്ടുപിടിച്ച് അല്‍മസ്ഗുഡ ബസ് സ്റ്റോപ്പിനടുത്താണ് പ്രതി നില്‍ക്കുന്നതെന്ന് മനസ്സിലാക്കി. തുടര്‍ന്ന്, ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

No comments:
Post a Comment