ബേക്കല്‍: വേൾഡ് ഡേ ഓഫ് റിമംബ്രൻസ് ഓഫ് ആക്സിഡന്റ് വിക്റ്റിംസ് ദിനാചരണത്തിന്‍റെ ഭാഗമായി ബേക്കല്‍ ബീച്ചുപാര്‍ക്കില്‍ ഒത്തുകൂടിയവര്‍ പ്രതിജ്ഞയെടുക്കുന്നു.[www.malabarflash.com]
റോഡപകടങ്ങളില്‍ ഇരയായവരെ ഓർമിക്കാനും അനുസ്മരണ
പ്രതിജ്ഞയെടുക്കാനുമായി ബേക്കല്‍ ബീച്ചു പാര്‍ക്കില്‍ ഒരു ഒത്തുകൂടല്‍.
റോഡപകടങ്ങളില്‍ ഇരയായവരെ ഓർമിക്കാനും അനുസ്മരണ
പ്രതിജ്ഞയെടുക്കാനുമായി ബേക്കല്‍ ബീച്ചു പാര്‍ക്കില്‍ ഒരു ഒത്തുകൂടല്‍.
എല്ലാ വർഷവും നവംബർ മാസത്തെ മൂന്നാമത്തെ ഞായറാഴ്ച വേൾഡ് ഡേ ഓഫ് റിമംബ്രൻസ് ഓഫ് ആക്സിഡന്റ് വിക്റ്റിംസ് ആയി ആചരിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗായിട്ടാണ് ബേക്കൽ ബീച്ച് പാർക്കിൽ പരിപാടിസംഘടിപ്പിച്ചത്.
മോട്ടോർ വാഹന വകുപ്പും കാസര്‍കോട് റോട്ടറി ക്ലബ്ബും ചേര്‍ന്നൊരുക്കിയ പരിപാടി പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിര ഉദ്ഘാടനംചെയ്തു. എം.കെ. രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.
റോട്ടറി ക്ലബ് പ്രസിഡൻ്റ് ലജീഷ് അ ധ്യക്ഷത വഹിച്ചു. ആർ .ടി. ഒ. (എൻഫോർസ്മെന്റ്) . ഇ. മോഹൻദാസ്, എം. വി. ഐ.മാരായ എം. വിജയൻ , ടി. വൈകുണ്ഠൻ,പി.വി. രതീഷ്, എ. എം. വി. ഐ.മാരായ പ്രഭാകരൻ ,സുരേഷ് ,ജയരാജ് തിലക് ,പ്രവീൺ കുമാർ, അനിൽ കുമാർ എന്നിവർ സംസാരിച്ചു.
No comments:
Post a Comment