റിയാദ്: സൗദിയിൽ ലേബർ വിസ നിർത്തലാക്കുമെന്ന തരത്തിൽ പ്രചരിച്ച വാർത്ത അടിസ്ഥാനരഹിതമെന്ന് തൊഴിൽ മന്ത്രാലയം. അവിദഗ്ധ തൊഴിലാളികൾ ജോലിചെയ്യുന്ന ലേബർ വിസ പൂർണമായും നിർത്തലാക്കി തൊഴിൽ മാറ്റത്തിനു അവസരമൊരുക്കുമെന്നായിരുന്നു വാർത്ത പ്രചരിച്ചത്.[www.malabarflash.com]
വാർത്ത അടിസ്ഥാന രഹിതമാണെന്ന് മന്ത്രാലയ വ്യക്താവ് ഖാലിദ് അബാഖൈൽ പറഞ്ഞു. തൊഴിൽ മന്ത്രാലയമോ മന്ത്രാലയ ഉദ്യോഗസ്ഥരോ ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയിട്ടില്ലെന്നും തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഔദ്യോഗിക ശ്രോതസുകളെ ആശ്രയിക്കണമെന്നും മന്ത്രാലയ വ്യക്താവ് ആവശ്യപ്പെട്ടു.

No comments:
Post a Comment