കൊളംബോ: ശ്രൂലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതായി അവകാശപ്പെട്ട് ശ്രീലങ്കൻ പീപ്പിൾസ് ഫ്രണ്ട് പാർട്ടി നേതാവ് ഗോട്ടാഭയ രാജപക്ഷെ. യുണൈറ്റഡ് നാഷണൽ പാർട്ടി നേതാവും കാബിനറ്റ് മന്ത്രിയുമായ സുജിത്ത് പ്രേമദാസയെ പരാജയപ്പെടുത്തിയെന്നാണ് രാജപക്ഷെയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം, തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.[www.malabarflash.com]
49.6 ശതമാനം വോട്ടുകള്‍ നേടിയാണ് രാജപക്ഷെ വിജയിച്ചതെന്നാണ് വിവരം. എതിരാളിയാ.യ പ്രേമദാസയ്ക്ക് 44.4 ശതമാനം വോട്ടുകൾ മാത്രമാണ് നേടാനായതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, ഇതൊന്നും തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.
രാജപക്ഷെ തിങ്കളാഴ്ചയോ, ചൊവ്വാഴ്ചയോ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് പ്രാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 35 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ശനിയാഴ്ച പ്രാദേശിക സമയം രാവിലെ ഏഴു മുതൽ അഞ്ചുവരെയായിരുന്നു പോളിംഗ്. 12,845 പോളിംഗ് സ്റ്റേഷനുകളിലായിട്ടായിരുന്നു വോട്ടെടുപ്പ്. രാജ്യത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പോളിംഗ് സ്റ്റേഷനുകൾ സജ്ജമാക്കിയ തെരഞ്ഞെടുപ്പാണിത്. ബാലറ്റ് പേപ്പറിന്റെ വലിപ്പം കൊണ്ടും (26 ഇഞ്ച് നീളം) തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി.
250ലധികം പേർ കൊല്ലപ്പെട്ട ഈസ്റ്റർദിന സ്ഫോടനപരമ്പരയുടെ പശ്ചാത്തലത്തിൽ ദേശീയ സുരക്ഷയായിരുന്നു മുഖ്യ പ്രചാരണവിഷയം. 400,000ത്തോളം ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളായി. 60,000 പോലീസുകാരും 8,000 ത്തോളം സിവിൽ ഡിഫൻസ് ഫോഴ്സ് അംഗങ്ങളും സുരക്ഷ ഒരുക്കി.

No comments:
Post a Comment