Latest News

ശക്തി കബഡി ഫെസ്റ്റ് 2019: റെഡ്സ്റ്റാർ ദുബൈ ചാമ്പ്യന്മാർ

ദുബൈ: പ്രവര്‍ത്തന മേഖലയില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന കാസര്‍കോട് ജില്ലയിലെ പ്രവാസികളുടെ കൂട്ടായ്മയായ ശക്തി കാസര്‍കോട്  ആതിഥ്യമരുളിയ ആള്‍ ഇന്ത്യ ലെവല്‍ ഇന്‍വിറ്റേഷന്‍ കബഡി ഫെസ്റ്റ് 2019ല്‍ ശക്തരായ റെഡ് സ്റ്റാര്‍ ദുബൈ ചാമ്പ്യന്മാരായി.[www.malabarflash.com] 

ഫൈനല്‍ മത്സരത്തില്‍ വിക്ടറി പള്ളം നേടിയ 23 പോയിന്റിനെതിരെ 25 പോയിന്റ് നേടിയാണ് റെഡ് സ്റ്റാര്‍ ദുബൈ വിജയിച്ചത്. അര്‍ജുന അച്ചേരി മൂന്നും അല്‍ റാബിയ മാംഗ്ലൂര്‍ നാലാം സ്ഥാനവും കരസ്ഥമാക്കി. 

മത്സരത്തിലെ ബെസ്റ്റ് റൈഡറായി റെഡ് സ്റ്റാര്‍ ദുബൈയിലെ അംഗിത് ബെനിവാല്‍, ബെസ്റ്റ് ക്യാച്ചറായി വിക്ടറി പള്ളത്തിലെ സമറിനെയും, ഓള്‍ റൗണ്ടറായി റെഡ് സ്റ്റാര്‍ ദുബൈയിലെ രജനീഷിനെയും തിരഞ്ഞെടുത്തു. 

ഇന്ത്യയിലെ പ്രശസ്തരായ പ്രോകബഡി താരങ്ങള്‍ അണിനിരന്ന 8 ടീമുകളാണ് കബഡി ഫെസ്റ്റില്‍ മാറ്റുരച്ചത്. കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് വെള്ളിയാഴ്ച ദുബൈ അല്‍ അഹ്‌ലി ക്ലബ് ഇന്റോര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടത്തിയത്. 

മത്സരത്തോടനുബന്ധിച്ച് നടന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ ഇന്ത്യന്‍ കബഡിതാരവും കോച്ചുമായ ജഗദീഷ് കുമ്പള അടക്കമുള്ള പ്രമുഖ വ്യക്തികളെ ചടങ്ങില്‍ ആദരിച്ചു. ശക്തി കാസറകോട് പ്രസിഡണ്ട് എ.വി കുമാരന്‍ കബഡി ഫെസ്റ്റ് ജന.കണ്‍വീനര്‍ കൃഷ്ണരാജ് അമ്പലത്തറ എന്നിവര്‍ ട്രോഫികളും, ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു. 

കബഡി ഫെസ്റ്റ് ഫൈനാന്‍സ് കണ്‍വീനര്‍ കുഞ്ഞികൃഷ്ണന്‍ ചിമേനി, കണ്‍വീനർമാരായ സുരേഷ് കാശി, പപ്പൻ നീലേശ്വരം, കെ എം സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. ശക്തി കാസറകോട് ജനറല്‍ സെക്രട്ടറി സതീശന്‍ കാസറകോട് സ്വാഗതവും ട്രഷറര്‍ ബാലകൃഷ്ണന്‍ ഇടുവുങ്കാല്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.