ബേക്കൽ: സംസ്ഥാന യുവജന കാര്യവകുപ്പ്, ജില്ലാ സ്പോർട്സ് കൗൺലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഉദുമ മേഖല ബീച്ച് ഗെയിംസ് ബേക്കലിൽ ആരംഭിച്ചു.[www.malabarflash.com]
ബേക്കൽ മിനി സ്റ്റേഡിയത്തിൽ ഗോൾഡ്ഹിൽ ഹദ്ദാദ് നഗർ, ബേക്കൽ ടൂറിസം ഓർഗനൈേസേഷൻ സഹകരണത്തോടെ നടക്കുന്ന ഫുട്ബോൾ മത്സരം ജില്ലാ സ്പോർട്സ് കൗൺസൽ പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.
ഹദ്ദാദ് നഗർ ഗോൾഡ് ഹിൽ ട്രഷറർ ആസിഫ് അബ്ബാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ബീച്ച് ഗെയിംസ് പ്രോഗ്രാം കോർഡിനേറ്റർ പള്ളം നാരായണൻ ഗെയിംസ് വിശദീകരണം നടത്തി. സംഘാടക സമിതി വൈസ് ചെയർമാൻ രവിവർമ്മൻ, ബേക്കൽ ബ്രദേർസ് ക്ലബ് പ്രസിഡന്റ് ഗഫൂർ ഷാഫി, ഖയ്യൂം കപ്പണ, ഷൗക്കത്ത് പൂച്ചക്കാട്, ടി വി മുരളീധരൻ, മൂസ പാലക്കുന്ന്, ചന്ദ്രൻ ആറങ്ങാടി എന്നിവർ സംസാരിച്ചു. ബി ടി ഒ സെക്രട്ടറി സൈഫുദ്ദീൻ കളനാട് സ്വാഗതവും കൺവീനർ ടി സുധാകരൻ നന്ദിയും പറഞ്ഞു.
ഞായറാഴ്ച പള്ളിക്കര ബീച്ചിൽ വോളിബോൾ രാവിലെ 9 മണിമുതലും കബഡിയും കമ്പവലിയും ഉച്ചയ്ക്ക് 2 മണിമുതലും നടക്കും. ഉച്ചയ്ക്ക് 3 മണിക്ക് കെ കുഞ്ഞിരാമൻ എംഎൽഎ ഉദുമ മേഖലാ ഗെയിംസ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് സമാപന സമ്മേളനം കളക്ടർ ഡോ. ഡി സജിത്ത് ബാബു ഉദ്ഘാടനം ചെയ്യും.
ഫുട്ബോൾ ഒഴികെ ബാക്കി എല്ലാ ഗെയിംസും ഫെഡറേഷന്റെ നിയമാവലിക്കായിരിക്കും നടത്തുന്നത്. ഫുട്ബോളിൽ ഏഴുപേർ അടങ്ങുന്നതാണ് ടീം. കമ്പവലി മത്സരത്തിൽ എട്ടുപേർ അടങ്ങുന്ന 640 കിലോ തൂക്കവും വനിതകൾക്ക് 500 കിലോയും എട്ടു പേർ അടങ്ങുന്നതാണ് ടീം. കബഡി മേറ്റിലായിരിക്കും മൽസരം.
മത്സ്യതൊഴിലാളികൾക്കായി നടത്തുന്ന ഫുട്ബോൾ, വടംവലി എന്നി മത്സരം കടപ്പുറത്ത് നടത്തും. മൽസരത്തിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന ടീമുകൾക്ക് നവംബർ അവസാന വാരം നടക്കുന്ന ജില്ലാ ബീച്ച് ഗെയിംസിൽ പങ്കെടുക്കാം.
No comments:
Post a Comment