രാജകുമാരി: ശാന്തൻപാറ പുത്തടിക്കു സമീപം കഴുതക്കുളംമേട്ടിൽ ഫാം ഹൗസ് ജീവനക്കാരൻ റിജോഷ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതിയായ റിസോർട്ട് മാനേജർ വസീമിനെയും റിജോഷിന്റെ ഭാര്യ ലിജിയെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തി.[www.malabarflash.com]
മുംബൈയിൽ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. ഇരുവരേയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന ലിജിയുടെ രണ്ടരവയസുള്ള കുട്ടി മരിച്ചു.
ഒക്ടോബർ 31 മുതൽ കാണാതായ റിജോഷിന്റെ മൃതദേഹം ഫാം ഹൗസിന്റെ സമീപത്തു നിർമിക്കുന്ന മഴവെള്ള സംഭരണിയോടു ചേർന്നു കുഴിച്ചിട്ട നിലയിൽ വ്യാഴാഴ്ചയാണ് കണ്ടെത്തിയത്. കേസിൽ വസീമിന്റ സഹോദരൻ ഫഹദിനെ(25) വെള്ളിയാഴ്ച ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിച്ചതിനും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിനുമാണു ഫഹദിനെതിരേ കേസെടുത്തിരിക്കുന്നത്.
റിജോഷിനെ കാണാതായതു സംബന്ധിച്ചു ബന്ധുക്കൾ ശാന്തൻപാറ പോലീസിൽ പരാതി നൽകിയിരുന്നു. ഭാര്യ ലിജിയെ പോലീസ് ചോദ്യം ചെയ്തപ്പോൾ ഭർത്താവ് കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽനിന്നു ഫോണിൽ വിളിച്ചിരുന്നതായാണു മൊഴി നൽകിയത്. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ വിളിച്ചത് വസീമിന്റെ സഹോദരനും സുഹൃത്തുക്കളുമാണെന്ന് വ്യക്തമായി.
ഇതിനിടെ, റിജോഷ് കൊല്ലപ്പെട്ടതായുള്ള സൂചനകൾ കിട്ടുകയും പോലീസ് ആ വഴിക്ക് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ലിജിയും വസീമും പോലീസിന്റെ നിരീക്ഷണത്തിലായി. അന്വേഷണം പുരോഗമിച്ചതോടെ കഴിഞ്ഞ നാലിന് ഇരുവരും കുട്ടിയുമായി നാടുവിടുകയായിരുന്നു. കൊലപാതകം താൻതന്നെ നടത്തിയതാണെന്നു പറയുന്ന വസിമിന്റെ വീഡിയോ പിന്നീട് പുറത്തുവന്നിരുന്നു.

No comments:
Post a Comment