Latest News

ടിക് ടോക്കിൽ താരമായി മാറിയ വീട്ടമ്മ ഒടുവിൽ അനാഥാലയത്തിലെ അന്തേവാസി

മൂവാറ്റുപുഴ: നൂറുകണക്കിന് ആരാധകരെ നേടി ടിക് ടോക്കില്‍ താരമായി മാറിയ വീട്ടമ്മ ഒടുവിൽ അനാഥാലയത്തിലെ അന്തേവാസിയായി. ആരാധകരെ സമ്മാനിച്ച ടിക് ടോക് തന്നെയാണ് വില്ലനായതും അനാഥാലയത്തിലേക്കുള്ള വഴി തുറന്നതും.[www.malabarflash.com]

ടിക് ടോക് വിഡിയോകളുടെ കടുത്ത ആരാധകനെന്നു പറഞ്ഞ് വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ച യുവാവ് പിന്നീടു കാമുകനായി മാറിയതോടെയാണ് കുടുംബ ജീവിതം കീഴ്മേൽ മറിഞ്ഞത്.

വീട്ടമ്മയും യുവാവും ചേർന്നെടുത്ത സെൽഫി പ്രണയത്തിൽ ചാലിച്ച അടിക്കുറിപ്പോടെ ഫോണിൽ സൂക്ഷിച്ചതു ഭർത്താവ് കണ്ടതോടെ വീട്ടിൽ പ്രശ്നമായി.

അഭയം തേടി മാതാപിതാക്കളെ സമീപിച്ചപ്പോൾ സ്വീകരിക്കാൻ അവരും തയ്യാറായില്ല. പിന്നീടാണ് കാമുകന്റെ അടുത്തെത്തിയത്. അയാളും തഴഞ്ഞു. 

ഭർത്താവിനെയും മാതാപിതാക്കളെയും കാമുകനെയും വിളിച്ചു വരുത്തി പോലീസ് സംസാരിച്ചെങ്കിലും വീട്ടമ്മയെ സ്വീകരിക്കാൻ ആരും തയ്യാറായില്ല. ഒടുവിൽ പോലീസ് തന്നെയാണ് വീട്ടമ്മയെ അനാഥാലയത്തിൽ എത്തിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.