Latest News

വനിതകളുടെ കരുത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗിന്റെ വനിതാ സംഗമം

കാസര്‍കോട്: വനിതകളുടെ കരുത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗിന്റെ വനിതാ സംഗമം കാസര്‍കോട് ടൗണ്‍ ഹാളില്‍ നടന്നു.[www.malabarflash.com]

സ്ത്രീ ശാക്തീകരണം വ്യാപാര മേഖലയിലേക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ വനിതാ വിംഗ് കമ്മിറ്റി വനിതാ സംഗമം സംഘടിപ്പിച്ചത്.

പരിപാടിയോടനുബന്ധിച്ച് കാസര്‍കോട് നഗരത്തില്‍ നൂറുകണക്കിനു വനിതകള്‍ പങ്കെടുത്ത വര്‍ണാഭളമായ റാലിയും നടന്നു. എല്ലാ മേഖലകളിലും സ്ത്രീ സാന്നിധ്യം ഉറപ്പാക്കുന്നതിനോടോപ്പം വ്യാപാര മേഖല നേരിടുന്ന പ്രശ്‌നങ്ങളില്‍ ചെറുത്തു നില്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് വനിതാ സംഗമം സംഘടിപ്പിച്ചതെന്ന് വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ഷേര്‍ലി സെബാസ്റ്റ്യന്‍ പറഞ്ഞു.

വനിതാ വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് റെബേക്ക ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന - ജില്ലാ ഭാരവാഹികളും പങ്കെടുത്തു. മികച്ച വനിതാ സംരഭകരെ ചടങ്ങില്‍ ആദരിച്ചു.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.