ഖത്തര്‍: ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറില്‍ എത്തിയ കാഞ്ഞങ്ങാട് മുസ്ലിം യത്തീഖാന പ്രസിഡന്റ് സി. കുഞ്ഞബ്ദുള്ള ഹാജി പാലക്കി, സെക്രട്ടറി അഹ്മദ് കിര്‍മാണി എന്നിവര്‍ക്ക് കാഞ്ഞങ്ങാട് മുസ്ലിം യതീഖാന ഖത്തര്‍ ചാപ്റ്റര്‍ സ്വീകരണം നല്‍കി.[www.malabarflash.com]
ഹൈദര്‍ സിപിയുടെ ഖിറാത്തോടെ ആരംഭിച്ച യോഗം ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി തായലക്കണ്ടി അധ്യക്ഷത വഹിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ വിദ്യാഭ്യാസ ഉന്നമനത്തിനു യത്തീംഖാനകള്‍ വഹിക്കുന്ന പങ്ക് ഏറെ വലുതാണെന്ന് കുഞ്ഞബ്ദുള്ള ഹാജി പറഞ്ഞു.
അഹ്മദ് കിര്‍മാണി യതീംഖാനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ദല്‍വാന്‍ ഗ്രൂപ്പ് എം ഡി ഷഫീക്, മുഹമ്മദ് കുഞ്ഞി ചിത്താരി, അന്‍വര്‍ തായന്നൂര്‍, സമദ് ബെള്ളിക്കോത്ത്, കെ കെ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. സലാം ഹബീബി സ്വാഗതവും അഷ്റഫ് ആവിയില്‍ നന്ദിയും പറഞ്ഞു..
No comments:
Post a Comment