Latest News

കാമുകന് സഹോദരിയുടെ നഗ്ന ദൃശ്യങ്ങൾ അയച്ചു കൊടുത്തു; യുവതി അറസ്റ്റില്‍

മുംബൈ: കാമുകന് സഹോദരിയുടെ നഗ്നദൃശ്യങ്ങൾ അയച്ചു കൊടുത്ത യുവതി അറസ്റ്റിൽ. മുംബൈയിലെ ബൈക്കുളയിലാണ് സംഭവം. 20 വയസുള്ള സഹോദരി കുളിക്കുന്നതിൻറെ വീഡിയോയാണ് യുവതി കാമുകന് നൽകിയത്. അഗ്രിപ്പഡ പോലീസ് വ്യാഴാഴ്ചയാണ് 25കാരിയെ അറസ്റ്റ് ചെയ്തത്.[www.malabarflash.com]

വിവാഹിതനും മൂന്ന് കുഞ്ഞുങ്ങളുടെ പിതാവുമായ ദിനേശ് മറൈയ്യ എന്നയാളുമായി യുവതി നാല് വർഷമായി പ്രണയത്തിലാണ്. ബുധനാഴ്ച മറൈയ്യയുടെ ഭാര്യ പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ ഫോണിൽ കണ്ടതിനെ തുടർന്ന് ഇവരുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.

തുടർന്ന് യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് ഇവർ സത്യം വെളിപ്പെടുത്തിയത്. ദിനേശ് യുവതിക്ക് വിവാഹ വാഗ്ദാനം നൽകിയിരുന്നെന്നും വിവാഹം ചെയ്യണമെങ്കിൽ സഹോദരിയുടെ നഗ്നദൃശ്യങ്ങൾ അയയ്ക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നതായി യുവതി പറഞ്ഞു.

ഇതനുസരിച്ചാണ് സഹോദരി കുളിക്കുന്നതിന്റെ ലൈവ് വീഡിയോ കോളിലൂടെ യുവതി കാമുകന് നൽകിയത്. ഇതിന്റെ സ്ക്രീൻഷോട്ട് ദിനേശ് എടുത്തിരുന്നു. ഈ ചിത്രങ്ങളാണ് ഇയാളുടെ ഭാര്യ കണ്ടത്.

പെൺകുട്ടിയോടുള്ള വൈരാഗ്യം മൂലമാണ് ദിനേശ് യുവതിയോട് അവരുടെ നഗ്നദൃശ്യങ്ങൾ ആവശ്യപ്പെട്ടത്. നവരാത്രി ദിവസം പെൺകുട്ടി ദിനേശുമായും ഇയാളുടെ ഭാര്യയുമായി തർക്കത്തിലേർപ്പെട്ടിരുന്നു. തർക്കത്തിനൊടുവിൽ പെൺകുട്ടി ദിനേശിനെ മർദിച്ചു. ഇതിന്റെ വൈരാഗ്യംമൂലം പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണ് പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ ദിനേശ് കാമുകിയോട് ആവശ്യപ്പെട്ടത്. ദിനേശിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.