കാസര്‍കോട്: എസ് വൈ എസ് ആഭിമുഖ്യത്തില്‍ സ്ത്രീശാക്തീകരണം വെച്ച് രൂപകല്‍പന ചെയ്ത റൗളത്തുല്‍ ഖുര്‍ആന്‍ പഠന കോഴ്‌സിന് കാസര്‍കോട്ട് തുടക്കമായി. സ്ത്രീത്വത്തിനെതിരെ ഉയരുന്ന വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തരാക്കുകയും ഇസ്‌ലാമിനെ സംബന്ധിച്ച് താത്വികമായും ആധികാരികമായും പഠിക്കാനുള്ള സൗകര്യമൊരുക്കുകയുമാണ് കോഴ്‌സിന്റെ ലക്ഷ്യം.[www.malabarflash.com]
ആഴ്ചയില്‍ ഒന്ന് വീതം മൂന്ന് വര്‍ഷത്തെ കോഴ്‌സാണ് സംവിധാനിക്കുന്നത്. ജില്ലയില്‍ ഒന്നാം ഘട്ടത്തില്‍ 50 സെന്ററുകളുണ്ടാകും. രണ്ട് വര്‍ഷം കൊണ്ട് 200 കേന്ദ്രങ്ങളായി വികസിപ്പിക്കും.
റൗളത്തുല്‍ ഖര്‍ആന്‍ കോഴ്‌സിന്റെ ജില്ലാതല ലോഞ്ചിംഗ് കാസര്‍കോട് സുന്നി സെന്ററില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ നിര്‍വ്വഹിച്ചു. ജില്ലാ എസ് വൈ എസ് ദഅവാകാര്യ സെക്രട്ടറി ഹംസ മിസ്ബാഹി ഓട്ടപ്പടവ് അധ്യക്ഷത വഹിച്ചു. സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി പ്രാര്‍ത്ഥന നടത്തി.
അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, പാത്തൂര്‍ മുഹമ്മദ് സഖാഫി, ബശീര്‍ പുളിക്കൂര്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, സിദ്ദീഖ് സഖാഫി ബായാര്‍, അശ്രഫ് കരിപ്പൊടി, ശാഫി സഅദി ഷിറിയ, ഇല്യാസ് കൊറ്റുമ്പ തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments:
Post a Comment