ഹൈദരാബാദ്: തെലങ്കാനയിലെ അബ്ദുല്ലപുർമെട്ടിൽ ഭൂവുടമ വനിത തഹസിൽദാറെ ഓഫിസിൽ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു. തന്റെ ഭൂമിയുടെ രേഖകളുമായി അബ്ദുല്ലപുർമെട്ടിലെ റവന്യൂ ഓഫിസിൽ എത്തിയ സുരേഷ് മുഡിരാജു എന്നയാൾ തഹസിൽദാർ വിജയ റെഡ്ഢിയുടെ (36) കാബിനിൽ കയറി അവരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.[www.malabarflash.com]
ഭൂമിസംബന്ധമായ പരാതിയാണ് ദാരുണ സംഭവത്തിന്റെ പ്രകോപനമെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ച ഉച്ചക്ക് 1.30നായിരുന്നു സംഭവം.
ദേഹമാകെ തീയുമായി ഓടാൻ ശ്രമിച്ചെങ്കിലും അവിടത്തന്നെ വീണ് കത്തിയെരിയുകയായിരുന്നു. ഓടിയെത്തിയ മറ്റു ജീവനക്കാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ക്രൂരകൃത്യം ചെയ്തുവെന്നു കരുതുന്ന സുരേഷിനും തഹസിൽദാറെ രക്ഷിക്കാൻ ശ്രമിച്ച രണ്ട് ഓഫിസ് ജീവനക്കാർക്കും പൊള്ളലേറ്റു. മൂവരും ചികിത്സയിലാണ്.
സുരേഷിന് 60 ശതമാനത്തോളം പൊള്ളലേറ്റുവെന്നും ഇയാൾ പോലീസ് കസ്റ്റഡിയിലാണെന്നും രചകൊണ്ട പോലീസ് കമീഷണർ മഹേഷ് എം. ഭാഗവത് അറിയിച്ചു.

No comments:
Post a Comment