Latest News

ഗര്‍ഭിണിയായി അഭിനയം; യുവതിയുടെ വയറില്‍ കെട്ടിവെച്ച നിലയില്‍ പിടിച്ചത് 4 കിലോ കഞ്ചാവ്

ചിലി: കഞ്ചാവ് കടത്താന്‍ ക്രിയേറ്റീവായി ചിന്തിച്ച യുവതിയെ പൊക്കി അര്‍ജന്റീനയിലെ ബോര്‍ഡര്‍ പോലീസ്. നാലര കിലോയോളം വരുന്ന കഞ്ചാവ് വയറില്‍ കെട്ടിവെച്ച് ഗര്‍ഭിണിയായി അഭിനയിച്ച് ബസില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെയാണ് ചിലിക്ക് സമീപമുള്ള അതിര്‍ത്തിയില്‍ വെച്ച് പോലീസ് പൊക്കിയത്.[www.malabarflash.com]

മെന്‍ഡോസയില്‍ നിന്നും സാന്റാ ക്രൂസിലേക്ക് പോകുകയായിരുന്ന ബസില്‍ നിന്നാണ് 34കാരിയെയും, ഭര്‍ത്താവിനെയും പോലീസ് പിടികൂടിയത്.

ചെക്ക്‌പോയിന്റില്‍ വെച്ചാണ് അര്‍ജന്റൈന്‍ നാഷണല്‍ ജെന്‍ഡാര്‍മെറി ഏജന്റുമാര്‍ ബസില്‍ പരിശോധനയ്ക്ക് എത്തിയത്. അപ്പോഴാണ് മടിയില്‍ വലിയ ബാഗ് വെച്ച് ഇരിക്കുകയായിരുന്ന ദമ്പതികളെ ഓഫീസര്‍മാര്‍ ശ്രദ്ധിച്ചത്. ഇത് തുറന്ന് പരിശോധിച്ചപ്പോള്‍ രണ്ട് ബണ്ടില്‍ കഞ്ചാവ് കണ്ടെത്തിയതോടെ ഇരുവരെയും ബസില്‍ നിന്നും ഇറക്കി.

രണ്ടാമത് പരിശോധനയ്ക്ക് ഒരുങ്ങവെയാണ് താന്‍ ഗര്‍ഭിണിയാണെന്ന് യുവതി അവകാശപ്പെട്ടത്. എന്നാല്‍ ഈ സമയത്ത് വയറിന്റെ ഭാഗത്ത് നിന്നുള്ള അനക്കം യുവതിക്ക് പാരയായി. ഇതോടെ പോലീസ് പരിശോധനയുമായി മുന്നോട്ട് പോയതോടെയാണ് ഗര്‍ഭം വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. വയറില്‍ കെട്ടിവെച്ച നിലയില്‍ 15 ബണ്ടിലുകളില്‍ കഞ്ചാവും പിടിച്ചെടുത്തു. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് സുരക്ഷിതമാക്കിയാണ് ഇവ കെട്ടിവെച്ചിരുന്നത്.

ഇതോടെ വ്യാജ ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവര്‍ക്കും എതിരെയുള്ള കുറ്റങ്ങള്‍ സെക്യൂരിറ്റി മന്ത്രാലയം ചുമത്തിയ ശേഷമാകും ഔദ്യോഗിക നടപടികള്‍ ആരംഭിക്കുക.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.