Latest News

ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കാഞ്ഞങ്ങാട് മീനാപ്പീസിലെ പി കെ കുഞ്ഞാമദ്-ആസ്യ ദമ്പതികളുടെ മകന്‍ ജലീല്‍ (41) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.45 മണിയോടെ ഇഖ്ബാല്‍ റോഡിലാണ് അപകടമുണ്ടായത്.[www.malabarflash.com]

നേരത്തെ അപകടത്തില്‍പെട്ട് നട്ടെല്ല് വളഞ്ഞതിനാല്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി കാഞ്ഞങ്ങാട് ടൗണില്‍നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞത്.

ഗുരുതരമായി പരിക്കേററ ജലീലിനെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൂളിയങ്കാലിലെ ഫൗസിയയാണ് ഭാര്യ. നാല് കുട്ടികളുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.