അശോക്പൂര്‍ (യു.പി): വിവാഹ പാര്‍ട്ടിക്കിടെ പാട്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചതോടെ വരന്റെ അമ്മാവന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ അശോക്പൂരില്‍ നടന്ന വിവാഹ സത്കാരത്തിനിടെയാണ് പാട്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്.[www.malabarflash.com]
കൈയ്യാങ്കളിക്കിടെ വരന്റെ അമ്മാവന്‍ കൊല്ലപ്പെടുകയും വരനുള്‍പ്പടെ 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വരന്റെ മാതൃസഹോരന്‍ ഫിര്‍തു നിഷാദാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റു ചെയ്തു.
വ്യാഴാഴ്ച വധുവിന്റെ വീട്ടില്‍ നടത്തിയ ദ്വാര്‍ പൂജയ്ക്കിടെ ഡിജെ പാട്ട് വെച്ചതിനെ തുടര്‍ന്ന് വധുവിന്റെ ബന്ധുക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. തുടര്‍ന്ന് വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ തമ്മില്‍ വാക്കുതര്‍ക്കവും കൈയ്യാങ്കളിയുമുണ്ടായി. വടിയും ഇഷ്ടികയും കൊണ്ടുള്ള ആക്രമണത്തില്‍ വരനുള്‍പ്പടെ 12 പേര്‍ക്ക് പരിക്കേറ്റു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഫിര്‍തു നിഷാദിനെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തില്‍ പരിക്കേറ്റവരെ കപ്തന്‍ഗഞ്ച് സി.എച്ച്.സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വിവാഹം മുടങ്ങിയതായും പോലീസ് പറഞ്ഞു.

No comments:
Post a Comment