ബെംഗളൂരു: രണ്ടുമാസം മുന്‍പ് കാണാതായ മലയാളി യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. എറണാകുളം സ്വദേശികളും ബെംഗളൂരുവിൽ ഐടി ജീവനക്കാരുമായ അഭിജിത് മോഹനും ശ്രീലക്ഷ്മിയുമാണ് മരിച്ചത്.[www.malabarflash.com]
ഹെബ്ബഗോഡി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വനമേഖലയില്‍ ജീര്‍ണിച്ച് കഴുത്തു വേർപെട്ട നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരും തൂങ്ങിമരിച്ചതാണെന്നും മൃതദേഹം ആരുടെയും ശ്രദ്ധയിൽപ്പെടാത്തതിനാൽ ജീർണിച്ച് തല വേർപെട്ടതാവാമെന്നുമാണ് പോലീസ് നിഗമനം.
ഇലക്ട്രോണിക് സിറ്റിയിലെ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഒക്ടോബർ 11ന് ബെംഗളൂരുവിൽ ജോലി സ്ഥലത്തുനിന്ന് പുറത്തു പോയ ഇരുവരെയും പിന്നീട് കാണാതാവുകയായിരുന്നു.
അതിന് ഒരു ദിവസം മുൻപ് പെൺകുട്ടി വീട്ടുകാരെ ഫോണിൽ വിളിച്ചതായി പോലീസ് പറഞ്ഞു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി. അസ്വാഭാവിക മരണത്തിനു കേസ് എടുത്ത് പോലീസ് അന്വേഷണം തുടങ്ങി.

No comments:
Post a Comment