Latest News

ഫെയ്‌സ്ബുക്ക് കാമുകനെ കൊല്ലാനായി അഞ്ച് ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കി മലേഷ്യന്‍ യുവതി

മൂന്നാര്‍: ഫെയ്‌സ്ബുക്ക് കാമുകനെ കൊല്ലാനായി അഞ്ച് ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കി മലേഷ്യന്‍ യുവതി. ബെംഗളൂരുവിലെ ഐ.ടി. എന്‍ജിനീയറായ തേനി കാട്ടുനായ്ക്കംപട്ടി സ്വദേശി എ.അശോക് കുമാറിനെ കൊല്ലാനായാണ് ക്വാലാലംപുര്‍ ഇസ്താബാഗ് സ്വദേശിനി വിഗ്നേശ്വരി ക്വട്ടേഷന്‍ നല്‍കിയത്.[www.malabarflash.com]

ക്വട്ടേഷന്‍ നടപ്പാക്കാനെത്തിയ ഒമ്പതംഗ സംഘത്തെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. മധുര ആവണിയാപുരം സ്വദേശി അന്‍പരശന്‍, കമുദി സ്വദേശി മുനിയസ്വാമി, വണിയപുക്കുളം സ്വദേശി തിരുമുരുകന്‍, അഭിരാമപുരം സ്വദേശി അയ്യനാര്‍, രാമേശ്വരം സ്വദേശി ജോസഫ് പാണ്ഡ്യന്‍ കുമാര്‍, സംഘത്തലവന്‍ നിലെകോട്ടൈ സ്വദേശി ഭാസ്‌കരന്‍, തേനി അല്ലി നഗര്‍ സ്വദേശികളായ യോഗേഷ്, ദിനേഷ്, കാര്‍ത്തിക് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഫെയ്‌സ്ബുക്ക് വഴിയാണ് അശോകിനെ കൊല്ലാന്‍ വിഗ്നേശ്വരി അഞ്ച് ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് സംഘം പോലീസിനോട് പറഞ്ഞു. ഇതിന്റെ ആദ്യഘടുവായി ഒരു ലക്ഷം യുവതി സംഘത്തിന് കൈമാറി. സംഭവത്തില്‍ യുവതിക്കെതിരെ കൂടുതല്‍ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.

ഫെയ്‌സ്ബുക്ക് വഴിയാണ് അശോകും വിഗ്നേശ്വരിയും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. ഇരുവരും തമ്മില്‍ പണമിടപാടുകള്‍ ഉണ്ടായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് കഴിഞ്ഞദിവസം യുവതി അശോകിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അശോക് വിവാഹഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞയാഴ്ച വിഗ്നേശ്വരി തേനിയിലെത്തി വീണ്ടും വിവാഹഭ്യര്‍ത്ഥന നടത്തിയെങ്കിലും അശോക് വിസ്സമതിക്കുകയായിരുന്നു. ഇതോടെ വധഭീഷണി മുഴക്കിയാണ് വിഗ്നേശ്വരി നാട്ടിലേക്ക് തിരിച്ചത്

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.