പാലക്കുന്ന്: മറുപുത്തരി ഉത്സവത്തോടനുബന്ധിച്ച് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ നടന്ന തേങ്ങയേറ് ആവേശ കാഴ്ച്ചയായി. പുലർച്ചെ മറുപുത്തരി താലവും കലശവും എഴുന്നള്ളത്തും നടത്തി. താലപ്പൊലി സമർപ്പണത്തിൽ പതിവിലേറെ ബലികമാർ പങ്കെടുത്തു.[www.malabarflash.com]
ക്ഷേത്ര കർമ്മികളുടെ കല്ലൊപ്പിക്കലിനു ശേഷം ശനിയാഴ്ച്ച ഉച്ചയ്ക്ക് നടന്ന തേങ്ങയേറിന് സാക്ഷ്യം വഹിക്കാൻ നൂറ് കണക്കിന് വിശ്വാസികളാണ് ക്ഷേത്രത്തിലെത്തിയത് .
തൃക്കണ്ണാടപ്പന്റെ പാദം കുളിർപ്പിക്കാനാണ് ഈ ചടങ്ങെന്ന് വിശ്വാസം. ഭക്തർ നേർച്ചയായി എറിയുന്ന നാളികേരങ്ങളിൽ ഒരെണ്ണമെങ്കിലും ഉന്നം പിഴച്ച് കല്ലിൽ തൊടാതെ പോയാൽ അടുത്ത മറുപുത്തരി നാളിൽ നേർച്ച തുടരണമെന്നാണ് പഴമക്കാർ പറയുന്നുന്നത്.
ഉന്നം പിഴച്ചില്ലെങ്കിലും എല്ലാ വർഷം തേങ്ങയെറിയാൻ എത്തുന്നവരുമേറെയുണ്ട്. പുത്യക്കോടി അപ്പക്കുഞ്ഞി,വലിയ വളപ്പിൽ കൊട്ടൻകുഞ്ഞി, ആലിങ്കാൽ നാരായണൻ എന്നിവർ 25 വർഷത്തിലേറെയായി ഈ നേർച്ച സമർപ്പിക്കുന്നവരാണ്.
വൈകുന്നേരം ഭണ്ഡാരവീട്ടിലേക്കുള്ള തിരിച്ചെഴുന്നള്ളേത്തോടെ ഉത്സവം സമാപിച്ചു. ശേഷം മറുപുത്തരി സദ്യയുമുണ്ടായിരുന്നു.
No comments:
Post a Comment