കാസർകോട്: പൗരത്വ നിയമ ഭേഗദതിക്കെതിക്കും രാജ്യത്തെ
അപ്രഖ്യാപിത അടിയന്തരാവസ്ഥക്കുമെതിരെ എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സ്റ്റുഡന്റ്സ് മാർച്ചിൽ പതിനായിരങ്ങൾ അണി ചേർന്നു.[www.malabarflash.com]
പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിലൂടെ കേന്ദ്ര സർക്കാർ നടത്തുന്നത് പരസ്യമായ ഭരണഘടനാ ലംഘനമാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ഇന്ത്യയിലെ നിലവിലെ അവസ്ഥ അടിയന്തിരാവസ്ഥയെക്കാൾ ഭയാനകമാണ്. തീർത്തും ജനാധിപത്യ രൂപത്തിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെയും ജനകീയ സമരങ്ങളെയും അടിച്ചമർത്തുന്നതും സമരക്കാരെ വെടി വെച്ച് കൊല്ലുന്നതും കേന്ദ്ര സർക്കാരിന് പൗരത്വ നിയമത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരമില്ലാതാകുമ്പോഴാണ്.

കാസർകോട് മുതൽ തിരുവനന്തപുരം വരെയായിരുന്നു മാർച്ച്. കാസർകോട്
ജില്ലയിൽ കാസർകോട് പുതിയ ബസ് സ്റ്റാൻഡ് മുതൽ വെള്ളൂർ വരെ ആയിരക്കണക്കിന് വിദ്യാർഥികൾ സ്റ്റുഡൻസ് മാർച്ചിന്റെ ഭാഗമായി.

സംസ്ഥാന സെക്രട്ടറി സി എൻ ജാഫർ സാദിഖ് മാർച്ച് ഉദ്ഘാടനം ചെയ്തു. സയ്യിദ് മുനീറുൽ അഹ്ദൽ, സുബൈർ ബാഡൂർ, ശംഷീർ സൈനി, കരീം ജൗഹരി, മൻഷാദ് അഹ്സനി, ഫാറൂഖ് സഖാഫി കര, ബാദുഷ ഹാദി, ഫാറൂഖ് ചൂരി എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
കാസർകോട് മുതൽ തിരുവനന്തപുരം വരെ 67 സംഘങ്ങളായാണ് പ്രവർത്തകർ മാർച്ചിൽ അണിനിരന്നത്.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിലൂടെ കേന്ദ്ര സർക്കാർ നടത്തുന്നത് പരസ്യമായ ഭരണഘടനാ ലംഘനമാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ഇന്ത്യയിലെ നിലവിലെ അവസ്ഥ അടിയന്തിരാവസ്ഥയെക്കാൾ ഭയാനകമാണ്. തീർത്തും ജനാധിപത്യ രൂപത്തിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെയും ജനകീയ സമരങ്ങളെയും അടിച്ചമർത്തുന്നതും സമരക്കാരെ വെടി വെച്ച് കൊല്ലുന്നതും കേന്ദ്ര സർക്കാരിന് പൗരത്വ നിയമത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരമില്ലാതാകുമ്പോഴാണ്.
സമരം റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകരെപ്പോലും വ്യാജ കേസുകൾ ചേർത്ത് അറസ്റ്റു ചെയ്യുകയാണ് . ഇത്തരം നടപടികളെ ജനാധിപത്യ സമൂഹം ഒരുമിച്ച് നിന്ന് പ്രതിരോധിക്കുമെന്ന് നേതാക്കൾ പറഞ്ഞു .
ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി സമരംചെയ്യുന്നവരെ ഭയപ്പെടുത്തി ഇല്ലാതാക്കാനാകില്ല. ക്യാമ്പസുകളില്‍ നിന്ന് ഉയര്‍ന്നു വരുന്ന ശബ്ദങ്ങള്‍ക്ക് സര്‍ക്കാര്‍ ചെവികൊടുക്കാത്ത അധികാരികളെ പാഠം പഠിപ്പിച്ച ചരിത്രം അറിയണമെന്നും സ്റ്റുഡന്റ്‌സ് മാർച്ച് ഓർമിപ്പിച്ചു .
No comments:
Post a Comment