Latest News

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുകയായിരുന്ന ടൈലറിംഗ് ഷോപ്പ് ഉടമ മരണപ്പെട്ടു

കാഞ്ഞങ്ങാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുകയായിരുന്ന ടൈലറിംഗ് ഷോപ്പ് ഉടമ മരണപ്പെട്ടു.  അജാനൂർ കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന അബ്ദുൾ സമദ് (54) ആണ് മരിച്ചത്.[www.malabarflash.com]

ഡിസംബർ 16ന് രാത്രി ചിത്താരിയിൽ സമദ് സഞ്ചരിച്ച സ്കൂട്ടിയിൽ ആൾട്ടോ കാർ ഇടിക്കുകയായിരുന്നു .അപകടത്തിൽ ഭാര്യ ആയിഷക്കും പരിക്കേറ്റിരുന്നു. 

കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ റോഡിലെ നോവൽ ക്ലോത്ത് ഷേപ്പ് ഉടമയാണ്. 

മക്കൾ: ആശിഖ ,അസ്ക്കർ, ഹസിന

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.