Latest News

സ്നേഹവും കരുതലുമായി അവരെത്തി അന്തേവാസികളെ കാണാൻ

പാലക്കുന്ന് : ജീവിത സായാഹ്‌നത്തിൽ ഉറ്റവരുടെ സംരക്ഷണമില്ലാതെ ജീവിതം തള്ളിനീക്കുന്നവരുടെ ഇടയിലിലേക്ക് സാന്ത്വനമേകാൻ സമ്മാനപൊതികളുമായാണ് പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികൾ പരവനടുക്കത്തെ വൃദ്ധസദനത്തിലെത്തിയത്.[www.malabarflash.com] 

ഒറ്റപ്പെടലിന്റെ തുരുത്തിൽ ഒതുങ്ങികഴിയുന്നവരെ സാന്നിധ്യം കൊണ്ട് സന്തോഷം പകരുകയെന്ന സാമൂഹിക പ്രതിബദ്ധതയാണ്‌ കുട്ടികളെ വൃദ്ധസദനത്തിലെത്തിച്ചത്. വീടുകളിൽ നിന്ന് നൽകിയ സമ്മാനപൊതികൾ നൽകാൻ കുട്ടികളോടൊപ്പം രക്ഷിതാക്കളും അധ്യാപകരും ഈ സാന്ത്വനയാത്രയിൽ പങ്കുചേർന്നു.

സൗഹൃദ സദസ്സിൽ പ്രിൻസിപ്പൽ പി.മാധവൻ, അഡ്മിനിസ്ട്രേറ്റർ എ.ദിനേശൻ, അധ്യാപകരായ സ്വപ്ന മനോജ്‌, ശരണ്യ, വൃദ്ധസദനം സൂപ്രണ്ട് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികളായ യദുശ്രീ കെ.മാധവ്, രാജലക്ഷ്മി, റിഷിക, ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. പാട്ടും നൃത്തവും കളികളും അവതരിപ്പിച്ച് അന്തേവാസികളുടെ കൈയ്യടി വാങ്ങിയാണ്‌ കുട്ടികൾ വൃദ്ധസദനത്തിൽ നിന്ന് മടങ്ങിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.