Latest News

മടിക്കൈ കമ്മാരന്‍: എതിരാളികള്‍ പോലും വിശ്വാസമര്‍പ്പിച്ച നേതാവ്: അഡ്വ.കെ.ശ്രീകാന്ത്

കാഞ്ഞങ്ങാട്: എതിരാളികള്‍ക്ക് പോലും ആരാധനയും ബഹുമാനവും ഉണ്ടാക്കിയ പൊതുപ്രവര്‍ത്തനമായിരുന്നു മടിക്കൈ കമ്മാരേന്റേതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു.[www.malabarflash.com] 

ബിജെപി ദേശീയ സമിതിയംഗമായിരുന്ന മടിക്കൈ കമ്മാരന്റെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് മടിക്കൈ കല്യാണത്ത് നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാസര്‍കോട് ജില്ലാ രൂപീകരണത്തിനു വേണ്ടിയുള്ള ജനകീയ പ്രക്ഷോഭമുള്‍പ്പെടെ നിരവധി സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച രാഷ്ട്രീയ നേതാവായിരുന്നു മടിക്കൈ കമ്മാരന്‍. അദ്ദേഹത്തിന്റെ ജീവചരിത്രം പുത്തന്‍ തലമുറക്ക് പ്രചോദനവും ആവേശവും നല്‍കുന്നതാണെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. 

അനുസ്മരണ യോഗത്തില്‍ കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഇ.ക്യഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ജില്ലാ കാര്യവാഹക് ശ്രീജിത്ത് മീങ്ങോത്ത് അനുസ്മരണ ഭാഷണം നടത്തി.പി.അശോകന്‍ സ്വാഗതവും അജയകുമാര്‍ നെല്ലിക്കാട്ട് നന്ദിയും പറഞ്ഞു. 

മടിക്കെ കമ്മാരന്‍ സ്മൃതി മണ്ഡപത്തില്‍ നടന്ന പുഷ്പാര്‍ച്ചനയിലും, അനുസ്മരണ യോഗത്തിലും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, സെക്രട്ടറിമാരായ ബളാല്‍ കുഞ്ഞിക്കണ്ണന്‍, എം.ബല്‍രാജ്, ശോഭന ഏച്ചിക്കാനം, സംസ്ഥാന കൗണ്‍സില്‍ അംഗം കൊവ്വല്‍ ദാമോദരന്‍, ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ ടി.വി.ഭാസ്‌കരന്‍, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ഗോവിന്ദന്‍ മാസ്റ്റര്‍ കൊട്ടോടി, സഹകാര്‍ ഭാരതി ജില്ലാ വൈസ് പ്രസിഡന്റ് പി.ദാമോദര പണിക്കര്‍, ബിഎംഎസ് നേതാക്കളായ ഗോവിന്ദന്‍ മടിക്കൈ, സത്യനാഥ്, കെ.വി.ബാബു, ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എന്‍.മധു, ജനറല്‍ സെക്രട്ടറിമാരായ പ്രേമരാജ് കാലിക്കടവ്, മനുലാല്‍ മേലത്ത്, സുകുമാരന്‍ കാലിക്കടവ്, കാനത്തില്‍ കണ്ണന്‍, ബിജിബാബു, സി.കെ.വത്സന്‍, എ.കെ.സുരേഷ്, പ്രദീപന്‍ മാവുങ്കാല്‍, രവീന്ദ്രന്‍ മാവുങ്കാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.