വാഷിംഗ്ടൺ ഡിസി: പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും ഇന്ത്യയിലെ മുസ്ലിംകളെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. യുഎസ് പ്രതിനിധിസഭയിലെ ഗവേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിലാണ് കണ്ടെത്തൽ.[www.malabarflash.com]
പൗരത്വ ഭേദഗതി മുസ്ലിംകളുടെ സാമൂഹിക പദവിയെ ബാധിക്കുമെന്നും സ്വതന്ത്ര ഗവേഷണ വിഭാഗമായ കോൺഗ്രഷണൽ റിസർച്ച് സർവീസ് (സിആർഎസ്) റിപ്പോർട്ടിൽ പറയുന്നു.
പൗരത്വ നിയമം മുസ്ലിംകളെ ബാധിക്കില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ച് പറയുന്നതിനിടെയാണു യുഎസ് പാർലമെന്റിന്റെ റിപ്പോർട്ട്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് പൗരത്വം മതത്തിന്റെ അടിസ്ഥാനത്തിൽ നൽകുന്നതെന്നും സിആര്‍എസ് റിപ്പോര്‍ട്ടിൽ കുറ്റപ്പെടുത്തി. ഡിസംബർ 18നാണ് സിആർഎസ് റിപ്പോർട്ട് സമർപ്പിച്ചത്.
പൗരത്വ നിയമത്തിനെതിരെ ഐക്യരാഷ്ട്ര സഭയും നേരത്തെ രംഗത്തെത്തിയിരുന്നു. പൗരത്വ നിയമ ഭേദഗതി മുസ്ലിംകൾക്ക് എതിരെയുള്ള വിവേചനമാണ്. പൗരത്വം നല്കുന്നതില് നിന്ന് മുസ്ലിംകളെ ഒഴിവാക്കിയത് പുനര്പരിശോധിക്കണമെന്നും യുഎൻ ആവശ്യപ്പെട്ടിരുന്നു. വിഷയം അന്തർദേശീയ ശ്രദ്ധ നേടിയതിനാൽ വിശദീകരണം നൽകാൻ ഇന്ത്യ നിർബന്ധിതമാകും.
അതേസമയം, നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭം തുടരുകയാണ്. ജാമിയ മിലിയ വിദ്യാർഥികളുടെ ഉപരോധസമരം കണക്കിലെടുത്ത് ഡൽഹിയിൽ മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ 21 ജില്ലകളിൽ ഇന്റർനെറ്റിന് നിയന്ത്രണവും പോലീസ് ഏർപ്പെടുത്തി.

No comments:
Post a Comment