Latest News

എ.ടി.എമ്മിൽ നിന്ന്​ പണം പിൻവലിക്കാൻ പുതിയ സംവിധാനവുമായി എസ്​.ബി.ഐ

മുംബൈ: ജനുവരി ഒന്ന്​ മുതൽ എ.ടി.എമ്മിൽ നിന്ന്​ പണം പിൻവലിക്കാൻ പുതിയ സംവിധാനവുമായി എസ്​.ബി.ഐ. തട്ടിപ്പുകൾ തടയാൻ ഒ.ടി.പി ഉപയോഗിച്ച്​ പണം പിൻവലിക്കാനാവുന്ന സംവിധാനമാണ്​ എസ്​.ബി.ഐ ഒരുക്കുന്നത്.[www.malabarflash.com]

10,000 രൂപക്ക്​  മുകളിലുള്ള ഇടപാടുകൾക്കാണ്​ പുതിയ സംവിധാനം ബാധകമാവുക. രാത്രി എട്ട്​ മുതൽ രാവിലെ എട്ട്​ വരെയാണ്​ സേവനം ലഭ്യമാകുക.

പുതിയ രീതിയനുസരിച്ച്​ എ.ടി.എം കൗണ്ടറുകളിൽ നിന്ന്​ പണം പിൻവലിക്കു​േമ്പാൾ രജിസ്​റ്റർ ചെയ്​തിരിക്കുന്ന മൊബൈൽ നമ്പറിലേക്ക്​ വരുന്ന ഒ.ടി.പി കൂടി നൽകണം. ഇതല്ലാതെ പണം പിൻവലിക്കുന്നതിന്​ മറ്റ്​ മാറ്റങ്ങളില്ലെന്ന്​​ എസ്​.ബി.ഐ അറിയിച്ചു.

മറ്റ്​ എ.ടി.എം കൗണ്ടറുകളിൽ പുതിയ സംവിധാന പ്രകാരം പണം പിൻവലിക്കാൻ സാധിക്കില്ലെന്നും ബാങ്ക്​ അധികൃതർ വ്യക്​തമാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.