Latest News

പൗരത്വ ഭേദഗതി ബില്ലിനെതിരെ വെളളിയാഴ്ച ജില്ലയിലാകെ പ്രതിഷേധം

കാസര്‍കോട്: പൗരത്വ ഭേദഗതി ബില്ലിനെതിരെ വെളളിയാഴ്ച ഉച്ചയ്ക്ക് ശേഷം കാസര്‍കോട് ജില്ലയാകെ പ്രതിഷേധം ആളിക്കത്തും. വിവിധ സംയുക്ത ജമാഅത്തുകളുടെയും കോ ഓഡിനേഷന്‍ കമ്മിററികളുടെയും ആഭിമുഖ്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ ആയിരങ്ങള്‍ അണി നിരക്കുന്ന പ്രതിഷേധ റാലികള്‍ നടക്കും.[www.malabarflash.com]

കാസര്‍കോട് സംയുകത ജമാഅത്തിന്റെ കീഴിലുള്ള നൂറോളം ജമാഅത്തുകളില്‍ നിന്നുളള ആയിരക്കണക്കിന് പൊതുജനങ്ങള്‍ അണിനിരക്കുന്ന പ്രതിഷേധറാലി മൂന്ന് മണിയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് ആരംഭിച്ച് നഗരം ചുറ്റി പുലിക്കുന്ന് സന്ധ്യാ രാഗം ഒഡിറ്റോറിയത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന സംഗമം
സമസ്ത കേരള ജംയിയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറിയും സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയുമായ പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്യും.

സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ടി.ഇ. അബ്ദുല്ല സ്വാഗതം പറയും.

മംഗലാപുരം കീഴൂര്‍ സംയുക്ത ഖാസിത്വാഖ അഹമ്മദ് മൗലവി, യു.എം. അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്‍, പിണങ്ങോട് അബൂബക്കര്‍ മുസ്ലിയാര്‍, അഡ്വ പി.വി. സൈനുദ്ദീന്‍, കെ.എം. അബ്ദുല്‍മജീദ് ബാഖവി, ബി.എസ്. അബുല്ല കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അതീഖ് റഹ്മാന്‍ ഫൈസി, അബ്ദുല്‍ റസാഖ് അബ്‌റാര്‍, മിസാജ് സുല്ലമി വാരം, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, എം.സി. ഖമറുദ്ധീന്‍ എം.എല്‍.എ, എ. അബ്ദുല്‍ റഹ്മാന്‍, കെ.പി. സതീഷ് ചന്ദ്രന്‍, ഹക്കിം കുന്നില്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എ. ഗോവിന്ദന്‍നായര്‍, സി.എച്ച്. കുഞ്ഞമ്പു, കെ.പി. കുഞ്ഞിക്കണ്ണന്‍, മുഹമ്മദ് വടക്കെകര, അസീസ് കടപ്പുറം, എന്‍.യു. അബ്ദുല്‍ സലാം, എ.അബ്ദുല്‍ ഖാദര്‍ പ്രസംഗിക്കും.

ഉദുമ പഞ്ചായത്ത് കോ ഓഡിനേഷന്‍ കമ്മിററിയുടെ പ്രതിഷേധ റാലി വൈകുന്നേരം 3.30 ന് ഉദുമയില്‍ നിന്നും ആരംഭിക്കും. റാലിയില്‍ പഞ്ചായത്തിലെ വിവിധ മഹല്ല് നിവാസികളും, ക്ഷേത്ര ഭാരവാഹികളും, മത രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും അണി നിരക്കും.

കോട്ടിക്കുളത്ത് നടക്കുന്ന പൊതു സമ്മേളനം കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യഥിതിയായിരിക്കും. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദാലി അധ്യക്ഷത വഹിക്കും. ഡോ. ഖാദര്‍ മാങ്ങാട് മുഖ്യപ്രഭാഷണം നടത്തും.

പള്ളിക്കര സംയുക്ത ജമാഅത്തിന് കീഴില്‍ രണ്ട് മേഖല റാലികള്‍ നടക്കും. മൗവ്വലില്‍ നിന്നും, പൂച്ചക്കാട് നിന്നും തുടങ്ങുന്ന പ്രതിഷേധ റാലികള്‍ ബേക്കല്‍ മിനിസ്റ്റേഡിയത്തില്‍ സംഗമിക്കും. പൊതുയോഗത്തില്‍ വിവിധ മത സാമൂഹ്യ സാംസ്‌കാരിക നേതക്കളും ജനപ്രതിനിധികളും സംബന്ധിക്കും.

കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിന് കീഴില്‍ സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കുന്ന പ്രതിഷേധ സംഗമവും മഞ്ചേശ്വരത്ത് നാനാജാതി മതസ്ഥര്‍ അണി നിറക്കുന്ന സ്വരാജ് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.