കോൽക്കത്ത: പശ്ചിമബംഗാളിൽ ഈസ്റ്റ് മിഡ്നാപുർ ജില്ലയിൽ ക്രിസ്ത്യൻ പ്രാർഥനാലയത്തിന് ബോംബേറ്. ജയ് ശ്രീറാം വിളിച്ചുകൊണ്ട് എട്ടംഗ സംഘം ആരാധനാലയത്തിന് നേരെ ബോംബുകൾ എറിയുകയും അകത്തുകടന്നു സാധനസാമഗ്രഹികൾ നശിപ്പിക്കുകയുമായിരുന്നു. ബിജെപി, ആർഎസ്എസ് ബന്ധമുണ്ടെന്നു സംശയിക്കുന്നവരാണ് ആക്രമണം നടത്തിയതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.[www.malabarflash.com]
ഈസ്റ്റ് മിഡ്നാപുർ ജില്ലയിലെ ഭഗവാൻപുരിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. പ്രാർഥനയ്ക്കായി ആളുകൾ ആലയത്തിൽ ഒരുമിച്ച് കൂടിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. പ്രാർഥനാലയത്തിന് നേരെ അക്രമികൾ രണ്ട് ബോംബുകൾ എറിഞ്ഞു. ഉഗ്രശബ്ദം കേട്ട് ആളുകൾ ഭയന്നോടിയപ്പോൾ ഉള്ളിൽകടന്ന അക്രമികൾ കസേരകൾ, മേശകൾ, ജനൽചില്ലുകൾ, മൈക്രോഫോണുകൾ തുടങ്ങിയ അടിച്ചു തകർക്കുകയായിരുന്നു.
പാസ്റ്റർ അലോക് ഘോഷിന്റെ പരാതിയിൽ പ്രാദേശിക ബിജെപി, ആർഎസ്എസ് പ്രവർത്തകരെന്നു കരുതുന്ന എട്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ ഇതുവരെ അറസ്റ്റ് ചെയ്തതായും ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു.
അതേസമയം, ആക്രമണത്തിന് ബിജെപി ബന്ധമുണ്ടെന്ന വാർത്തകൾ നിഷേധിച്ച് പാർട്ടി ജില്ലാ നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് ബിജെപി പ്രതികരിച്ചു.

No comments:
Post a Comment