ജയ്പുർ: 50 പൈസ കുടിശിക വരുത്തിയതിൽ നടപടിയുമായി ബാങ്ക്. ജിതേന്ദ്ര സിംഗ് എന്നയാളുടെ വീട്ടിൽ ബാങ്ക് രാത്രി നോട്ടീസ് പതിപ്പിച്ചതെന്നാണു വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.[www.malabarflash.com]
രാജസ്ഥാനിലെ ജുൻജുനുവിലാണു സംഭവം. ജിതേന്ദ്ര ഒരു പൊതുമേഖലാ ബാങ്കിൽനിന്നു തുക വായ്പയെടുത്തിരുന്നു. ഇത് അടച്ചുതീർത്തെങ്കിലും 50 പൈസ ബാക്കിനിന്നു. കുടിശിക തിരിച്ചടയ്ക്കാനായി ജിതേന്ദ്ര സിംഗിന്റെ പിതാവ് ബാങ്കിലെത്തിയപ്പോൾ അടയ്ക്കാൻ സമ്മതിക്കാതെ തിരിച്ചയച്ചു. 50 പൈസ ഇപ്പോൾ സാധുവല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ബാങ്ക് അധികൃതരുടെ നടപടി.
നട്ടെല്ലിന് അസുഖബാധിതനാൽ ജിതേന്ദ്ര സിംഗിന് അടുത്തിടെ ഖേത്രിയിൽ ബാങ്ക് നടത്തിയ അദാലത്തിൽ പങ്കെടുത്ത് 50 പൈസ കുടിശിക അടയ്ക്കാൻ സാധിച്ചില്ല. തുടർന്നു ജിതേന്ദ്രയുടെ പിതാവ് പണം ഒടുക്കാനായി എത്തിയെങ്കിലും കടക്കാരൻ നേരിട്ട് എത്തണമെന്ന് ആവശ്യപ്പെട്ടു ബാങ്ക് അധികൃതർ തിരിച്ചയച്ചു.
ഇതിനു പിന്നാലെ കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അർധരാത്രിയിൽ നോട്ടീസ് പതിപ്പിക്കുകയായിരുന്നു. ബാങ്കിനെതിരേ പരാതി നൽകാൻ ഒരുങ്ങുകയാണ് ജിതേന്ദ്ര.

No comments:
Post a Comment