Latest News

ബൈക്കും കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

മഞ്ചേശ്വരം: ദേശീയപാതയില്‍ കുഞ്ചത്തൂര്‍ പത്താം മൈലില്‍ ബൈക്കും കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍രണ്ട് യുവാക്കള്‍ മരിച്ചു. കുഡ്ലു പച്ചക്കാട്ടെ സുനില്‍ (21), ജഗ്ഗു എന്ന ജഗദീഷ് (21) എന്നിവരാണ് മരിച്ചത്.[www.malabarflash.com]

ഞായറാഴ്ച വൈകീട്ട് 3.30 മണിയോടെയാണ് അപകടമുണ്ടായത്. കാസര്‍കോട്ടുനിന്നും മംഗളൂരുവിലേക്ക് പോകുകയായിരുന്ന കെ എ 19 എഫ് 3178 നമ്പര്‍ കര്‍ണാടക ആര്‍ടിസി ബസാണ് അപകടം വരുത്തിയത്.

കുശാല - ഉഷ ദമ്പതികളുടെ മകനാണ് സുനില്‍. പെയിന്റിംഗ് തൊഴിലാളിയാണ്. രാജേഷ്, ഗൗരി എന്നിവര്‍ സഹോദരങ്ങളാണ്.

കുഡ്ലുവിലെ പരേതനായ ശിവാനന്ദന്‍ - ശാന്ത ദമ്പതികളുടെ മകനായ ജഗദീഷ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ മൊബൈല്‍ ടെക്നീഷ്യനാണ്. കുടുംബത്തിലെ ഏക ആണ്‍തരിയായ ജഗദീഷിന് ഗിരിജ, മഞ്ജു, ജ്യോതി എന്നീ സഹോദരിമാരുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.