Latest News

ബംഗാള്‍ സ്വദേശിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: രണ്ടു പേര്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തുള്ള അംബേദ്കര്‍ സ്റ്റേഡിയത്തില്‍ ബംഗാള്‍ സ്വദേശിയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ സെന്‍ട്രല്‍ പോലിസിന്റെ പിടിയില്‍.[www.malabarflash.com]

ബംഗാള്‍ സ്വദേശിയായ ഫിറാജ് കിഷന്‍ എന്നയാളെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് തൃശൂര്‍ ചാവക്കാട് അഞ്ചങ്ങാടി തട്ടാപ്പ് പുത്തന്‍വീട്ടില്‍ അജ്മല്‍( 25), ചേര്‍ത്തല തുറവൂര്‍ തിരുമല ഭാഗം പുന്നക്കല്‍ വീട്ടില്‍ ക്രിസ്ത്യന്‍ ഷാരോണ്‍(19) എന്നിവരെ എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തത്. 

ഈ മാസം 17 ന് പുലര്‍ച്ചെ 12.15 ഓടെയാണ് സംഭവം. ഇടുക്കി തോപ്രാംകുടിയില്‍ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്ന ഫിറോജ് കൃഷന്‍ നാട്ടില്‍ പോകുന്നതിനായി എറണാകുളത്ത് വരുകയായിരുന്നു ഈ സമയത്ത് പ്രതികള്‍ സി പി ഉമ്മര്‍ റോഡീല്‍ ഉള്ള സ്‌കൈലൈന്‍ ഫ്‌ലാറ്റിന്റെ മുന്‍വശം ഇരിക്കുകയായിരുന്നു. 

ഫിറോജ് കൃഷന്‍ നടന്നു വരുന്നത് കണ്ടു പ്രതികള്‍ അയാളെ സമീപിച്ചു അവിടെയുണ്ടായിരുന്ന പരിചയമുളള ട്രാന്‍സ് ജെന്‍ഡറിന്റ സമീപത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.തുടര്‍ന്ന് ഇയാളെ ട്രാന്‍സ്‌ജെന്‍ഡറുമായി ലൈംഗീക വേഴ്ചയ്ക്ക്‌ പ്രതികള്‍ നിര്‍ബന്ധിച്ചു.തുടര്‍ന്ന് ട്രാന്‍സ് ജെന്‍ഡറിനെ ഓടിച്ച ശേഷം പ്രതികള്‍ ഫിറാജിനോട് പണം ആവശ്യപ്പെട്ടു.എന്നാല്‍ ഫിറാജ് ഇത് എതിര്‍ത്തു ഇതോടെ പ്രതികള്‍ ഫിറോജിന്റെ നെഞ്ചില്‍ മൂര്‍ച്ചയുള്ള കത്തികൊണ്ട് കുത്തി.രണ്ട് കുത്താണ് ഫിറോജ്‌ന് കിട്ടിയത്.

കുത്തു കൊണ്ട ഫിറോജ് ഓടി കെഎസ്ആര്‍ടിസി എയിഡ് പോസ്റ്റില്‍ ചെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരനായ ഷബീര്‍ അലിയെ അറിയിക്കുകയും ഉടന്‍തന്നെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

സംഭവം നടന്ന സമയത്ത് മരണപ്പെട്ട ആളെ കുറിച്ചോ സംഭവത്തെ ക്കുറിചോ, പ്രതികളെക്കുറിചോ പോലിസിന് യാതൊരു വ്യക്തതയും ഉണ്ടായിരുന്നില്ല, മരണപ്പെട്ട ആളെ പരിശോധിച്ചതില്‍ നിന്നും ലഭിച്ച തെളിവാണ് ട്രാന്‍സ്‌ജെന്‍ഡറിലേക്ക് അന്വേഷണം എത്തിച്ചത്. എറണാകുളം ഭാഗത്തു നിന്നും കളമശ്ശേരി വരെയുള്ള നൂറിലധികം ട്രാന്‍സ്ജെന്‍ഡര്‍മാരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് സംഭവം നടന്ന ഭാഗത്തുനിന്നുള്ള ട്രാന്‍സ്‌ജെന്‍ഡറെ കണ്ടെത്തിയത്

പിന്നീട് ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ പ്രതികളെ കുറിച്ചുള്ള സൂചന ലഭിക്കുകയായിരുന്നു പ്രതികള്‍ക്കെതിരെ ചാവക്കാട് സ്റ്റേഷനിലും കുത്തിയതോട് സ്റ്റേഷനിലും നേരത്തെ മോഷണക്കേസ്, മയക്കുമരുന്ന് കേസ് എന്നിവ ഉണ്ട്.

എറണാകുളം അസി കമ്മീഷണര്‍ കെ ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കര്‍, സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ സബ്ഇന്‍സ്‌പെക്ടര്‍ എസ് സനല്‍ എന്നിവരുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ വിബിന്‍ ദാസ്, കിരണ്‍ സി നായര്‍ എ എസ് ഐ മാരായ കെ ടി മണി, വിനോദ് കൃഷ്ണ, ഇ എം ഷാജി സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ അനീഷ് രഞ്ജിത്ത്, മനോജ്, ഇഗ്‌നേഷ്യസ്, സിവില്‍ പോലിസ് ഓഫീസര്‍മാരായ ഇസഹാക്ക്, അജിലേഷ്, നിഷാര്‍ എന്നിവര്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും തുടര്‍ന്ന് അറസ്റ്റ് ചെയ്തതും

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.