ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ തുടർന്നുണ്ടായ സംഘർഷങ്ങളിൽ ഉത്തർപ്രദേശിൽ വെള്ളിയാഴ്ച ആറ് പേർ കൊല്ലപ്പെട്ടു. ഇക്കാര്യം സംസ്ഥാന പോലീസ് സ്ഥിരീകരിച്ചു.[www.malabarflash.com]
യു.പിയിലെ ബിജ്‌നോറിൽ രണ്ട് പ്രതിഷേധക്കാരാണ് കൊല്ലപ്പെട്ടത്. സാംബാൽ, ഫിറോസാബാദ്, മീററ്റ്, കാൺപൂർ എന്നിവിടങ്ങളിലായാണ് മറ്റ് നാല് പേർ കൊല്ലപ്പെട്ടത്. എന്നാൽ, പോലീസ് വെടിവെപ്പിനെ തുടർന്നല്ല മരണമെന്നാണ് അധികൃതർ പറയുന്നത്.
പ്രതിഷേധങ്ങൾ അക്രമാസക്തമായതോടെ യുദ്ധസമാന സാഹചര്യമാണ് യു.പിയിൽ. എന്നാൽ, പോലീസ് വെടിവെപ്പിനെ തുടർന്നല്ല മരണങ്ങളെന്ന് ഉത്തർപ്രദേശ് ഡയറക്ടർ ജനറൽ ഒ.പി സിങ് അവകാശപ്പെട്ടതായി എൻ.ഡി.ടിവി റിപ്പോർട്ട് ചെയ്യുന്നു.
ഒരു ബുള്ളറ്റ് പോലും തങ്ങൾ പ്രയോഗിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.'ഞങ്ങൾ ആരെയും വെടിവച്ചില്ല. എന്തെങ്കിലും വെടിവെപ്പ് നടന്നിട്ടുണ്ടെങ്കിൽ അത് പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നായിരുന്നു'- മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സംസ്ഥാനത്ത് പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്‍റർനെറ്റിനും വിലക്കേർപ്പെടുത്തി. വെള്ളിയാഴ്ച ജുമുഅ പ്രാർഥനക്ക് പിന്നാലെ യു.പിയിലെ 13 ജില്ലകളിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു. നിരോധന ഉത്തരവുകൾ ലംഘിച്ച് സംസ്ഥാനവ്യാപകമായി ആയിരക്കണക്കിന് പേർ തെരുവുകളിലിറങ്ങി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് ലാത്തിചാർജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. ജുമുഅ നമസ്കാരത്തിന് മുന്നോടിയായി കർശന സുരക്ഷാ നടപടികൾ നടപ്പാക്കിയിട്ടും അക്രമം നടന്നു.

No comments:
Post a Comment