Latest News

മൊബൈല്‍ ഫോണ്‍ കോള്‍ നിരക്കുകളില്‍ വന്‍ വര്‍ധന; ചൊവ്വാഴ്ച മുതൽ പ്രാബല്യത്തില്‍

ന്യൂഡൽഹി: രാജ്യത്തെ മുൻനിര മൊബൈല്‍ ഫോണ്‍ സേവനദാതാക്കളായ വോഡാഫോണ്‍ ഐഡിയ കോള്‍, ഇന്‍റര്‍നെറ്റ് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചു.[www.malabarflash.com]

നിരക്കുകള്‍ ശരാശരി 42 ശതമാനമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതിയ നിരക്കുകള്‍ ഈ മാസം 3 മുതല്‍ പ്രാബല്യത്തില്‍ വരും.

2 ദിവസം, 28 ദിവസം, 84 ദിവസം, 365 ദിവസം എന്നിങ്ങനെ കാലാവധിയുളള പ്രീപെയ്ഡ് കോള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു.

മികച്ച പ്രതികരണം ലഭിച്ചിരുന്ന 199 രൂപയുടെ പ്ലാനിനു പകരം 249 രൂപയുടെ പ്ലാനാണ് ഇനി ലഭിക്കുക. അണ്‍ലിമിറ്റഡ് കോളുകള്‍, ദിവസം 1.5 ജിബി ഡേറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനില്‍ ലഭിക്കുക.

മറ്റൊരു കമ്പനിയായ ഭാരതി എയര്‍ടെലും നിരക്കുകള്‍ പ്രഖ്യാപിച്ചു. കോൾ നിരക്കുകളിൽ 50 പൈസ മുതല്‍ 2.85 രൂപവരെയാണ് വര്‍ധനവ്. സർക്കാരിന് എജിആർ നൽകേണ്ടത് 50,922 കോടി രൂപയാണ്. ഇതു വഴി നഷ്ടം നേരിട്ടതിന്റെ പശ്ചാത്തലത്തിലാണ് ടെലികോം സേവനദാതാക്കളുടെ നിരക്ക് വർധനവ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.