Latest News

എം എ ഉസ്താദ് കാലത്തിനൊപ്പം സഞ്ചരിച്ച പണ്ഡിതന്‍: സി മുഹമ്മദ് ഫൈസി

കോഴിക്കോട് : നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ കാലത്തിനൊപ്പം സഞ്ചരിച്ച മഹാ പണ്ഡിതനായിരുന്നുവെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി. കാസര്‍കോട് സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് കെ പി കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.[www.malabarflash.com]

ഉത്തര കേരളത്തില്‍ സഅദിയ്യ എന്ന സ്ഥാപനത്തെ കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചതിനൊപ്പം മലയാളക്കരയില്‍ മദ്‌റസാ വിദ്യാഭ്യാസത്തിന് അടുക്കും ചിട്ടയും കൈവരുന്നതിനുള്ള ആശയധാര രൂപപ്പെടുത്തുന്നതിലും എം എയുടെ പങ്ക് മുസ്‌ലിം സമൂഹം എന്നും ഓര്‍ത്തെടുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സാമൂഹിക പ്രവര്‍ത്തകനായ പണ്ഡിതനായും മൂല്യവത്തായ ഗ്രന്ഥങ്ങളുടെ രചയിതാവ് എന്ന നിലക്കും വിപ്ലവകരമായ ആശയങ്ങള്‍ക്കാണ് എം എ ഉസ്താദ് തുടക്കം കുറിച്ചത്. കുറഞ്ഞ വാക്കിലൂടെ വലിയ ആശയങ്ങള്‍ക്ക് ജന്‍മം നല്‍കിയ എം എ ഉസ്താദിന്റെ കാല്‍പാടുകള്‍ക്ക് നിറമേകാന്‍ യുവസമൂഹം തയ്യാറാകണമെന്നും സി ഫൈസി പറഞ്ഞു. 

ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി . അധ്യക്ഷത വഹിച്ചു.
സിറാജ് അസി. ന്യൂസ് എഡിറ്റര്‍ മുസ്തഫ പി അറയ്ക്കല്‍, ഖാസിം ഇരിക്കൂര്‍, നുഐമാന്‍ വിഷയാവതരണം നടത്തി. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഒ എം തരുവണ സി എം യൂസുഫ് സഖാഫി, നാസര്‍ സഖാഫി അമ്പലക്കണ്ടി, അബ്ദുല്ല സഅദി ചിയ്യൂര്, ശംസുദ്ദീന്‍ സഅദി കൂരാച്ചുണ്ട് , മുനീര്‍ സഅദി പൂലോട് സംബന്ധിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.