ന്യൂഡൽഹി: ടോൾ ബൂത്തുകളിൽ ഫാസ്ടാഗ് നടപ്പാക്കുന്നത് ഒരു മാസത്തേക്ക് കൂടി നീട്ടി. യാത്രക്കാരുടെ അസൗകര്യങ്ങൾ കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ തീരുമാനം.[www.malabarflash.com]
മുന്നൊരുക്കമില്ലാതെ ഫാസ്ടാഗ് നടപ്പാക്കുന്നതിനെതിരേ വിവിധ കോണുകളിൽ നിന്നും കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ഒരു മാസം കൂടി സമയം നീട്ടി നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
ഡിസംബർ 15 മുതൽ ടോൾ ബുത്തുകളിൽ ഫാസ്ടാഗ് നടപ്പാക്കാനായിരുന്നു നേരത്തെ തീരുമാനം. എന്നാൽ 75 ശതമാനം വാഹന ഉടമകളും ഫാസ്ടാഗിലേക്ക് മാറാതിരുന്നതോടെ ജനുവരി 15 മുതൽ നടപ്പിലാക്കിയാൽ മതിയെന്ന് ദേശീയപാത അതോറിറ്റി തീരുമാനിക്കുകയായിരുന്നു.
ഫാസ്ടാഗ് നടപ്പാക്കുന്നതിന് മുന്നോടിയായി പാലിയേക്കരയിലും കുണ്ടന്നൂരിലും നടത്തിയ പരീക്ഷണം രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടാക്കി. ഇതോടെ ടോൾപ്ലാസകളിൽ യാത്രക്കാർ മണിക്കൂറുകൾ കുടുങ്ങി. പലരും ഫാസ്ടാഗ് കാർഡിന് ഓൾലൈനിൽ അപേക്ഷിച്ചെങ്കിലും ലഭിക്കുന്നില്ലെന്ന പരാതിയും ഉയർന്നു. ഇതോടെയാണ് ഡിസംബർ 15ന് തുടങ്ങാൻ നിശ്ചയിച്ച പരിഷ്കാരം ഒരുമാസത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചത്.

No comments:
Post a Comment