Latest News

ബിപിന്‍ റാവത്ത് ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവി; നിയമനം 3 വര്‍ഷത്തേക്ക്‌

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയായി (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് – സിഡിഎസ്) ജനറൽ ബിപിൻ റാവത്തിനെ നിയമിച്ചു. നിലവിൽ കരസേന മേധാവിയാണ് ബിപിൻ റാവത്ത്.[www.malabarflash.com] 

കരസേനാ മേധാവി പദവിയിൽ നിന്ന് ചൊവ്വാഴ്ച വിരമിക്കാനിരിക്കെയാണ് ബിപിൻ റാവത്തിനെ സംയുക്ത സേനാ മേധാവിയാക്കി നിയമിച്ചത്. കേന്ദ്ര മന്ത്രിസഭാ സമിതിയാണ് നിയമനത്തിന് അംഗീകാരം നല്‍കിയത്. മൂന്നു വർഷമാണ് സംയുക്ത സേനാ മേധാവിയുടെ കാലാവധി.

ശനിയാഴ്ച പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ ചീഫ് ഓഫ് ഡിഫൻസിന്റെ പ്രായപരിധി 65 വയസ്സാണെന്ന് അറിയിച്ചിരുന്നു. നേരത്തെ സിഡിഎസിന്റെ പ്രായപരിധി 64 വയസ്സായിരിക്കുമെന്നാണ് സൂചിപ്പിച്ചിരുന്നത്. 1954ലെ ആർമി ചട്ടങ്ങളിലും ഭേദഗതി വരുത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.