Latest News

കോല്‍ക്കളിയെ ലോക റെക്കോര്‍ഡില്‍ തുന്നിച്ചേര്‍ത്ത് 212 വിദ്യാര്‍ഥികള്‍

പയ്യന്നൂർ: പയ്യന്നൂരിന്റെ തനതു കലാരൂപത്തെ ലഹരിക്കെതിരെ പ്രചാരണ ആയുധമാക്കി 212 വിദ്യാർഥികൾ കോൽക്കളിയിലൂടെ ചരടുകൾ നെയ്തെടുത്ത് ചരടുകുത്തി കോൽക്കളിയെ ലോക റെക്കോർ‍ഡിൽ തുന്നിച്ചേർത്തു.[www.malabarflash.com]

കണ്ടങ്കാളി ഷേണായി സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വൊളന്റിയർമാരും സ്റ്റുഡന്റ്സ് പോലീസ് കെഡറ്റുകളുമായ 212 വിദ്യാർഥികളാണു ലഹരി വിരുദ്ധ ചരടുകുത്തി കോൽക്കളിയിലൂടെ ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്, യൂണിവേഴ്സൽ റെക്കോർഡ് ഫോറം, ഇന്ത്യൻ റെക്കോർഡ് ബുക്ക്, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്സ് എന്നിവയിൽ ഇടം നേടിയത്.


8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണു ഗുരുക്കൾ കെ.ശിവകുമാറിന്റെ ശിക്ഷണത്തിൽ കോൽക്കളി അവതരിപ്പിച്ചത്. ചരിത്ര സംഭവത്തിനു സാക്ഷ്യം വഹിക്കാൻ ആയിരങ്ങളാണു സ്കൂൾ മുറ്റത്ത് തടിച്ചു കൂടിയത്.

കേരള ഫോക്‌ലോർ അക്കാദമി, എക്സൈസ് വകുപ്പ്, മഹാദേവ ഗ്രാമം കോൽക്കളി സംഘം, ഫോക്‌ലാൻഡ് പയ്യന്നൂർ, ഡിടിപിസി കണ്ണൂർ എന്നിവയുടെ സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിച്ചത്.

നഗരസഭ അധ്യക്ഷൻ ശശി വട്ടക്കൊവ്വൽ അധ്യക്ഷത വഹിച്ചു.
ടി.വി.രാജേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ടി.ഐ.മധുസൂദനൻ സമ്മാനദാനം നടത്തി. സുനിൽ ജോസഫ് ഗിന്നസ് പ്രഖ്യാപനം നടത്തി. പ്രജീഷ് കണ്ണൻ സർട്ടിഫിക്കറ്റ് നൽകി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.പി.നൂർദീൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.രാഘവൻ, എം.വി.ഗോവിന്ദൻ, പി.ഉഷ, എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ പി.കെ.സുരേഷ് കുമാർ, ഫോക്‌ലോർ അക്കാദമി സെക്രട്ടറി കീച്ചേരി രാഘവൻ, പൂരക്കളി അക്കാദമി സെക്രട്ടറി കെ.വി.മോഹനൻ, ഫോക് ലാൻഡ് ഡയറക്ടർ ഡോ.വി.ജയരാജ്, തഹസിൽദാർ കെ.ബാലഗോപാലൻ, ഡിവൈഎസ്പി ടി.കെ.രത്നകുമാർ, പ്രിൻസിപ്പൽ പി.വി.വിനോദ് കുമാർ, വി.ബാലൻ, പി.വി.കുഞ്ഞപ്പൻ, ഇന്ദുലേഖ പുത്തലത്ത്, ഡേവിഡ് പയ്യന്നൂർ, പിടിഎ പ്രസിഡന്റ് കെ.കമലാക്ഷൻ എന്നിവർ പ്രസംഗിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.