തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി രണ്ടു കിലോ സ്വർണം കടത്താൻ ശ്രമിച്ച എസ്ഐയും വനിതാ സുഹൃത്തും അറസ്റ്റിൽ. വഞ്ചിയൂർ പോലീസ് സ്റ്റേഷനിലെ ക്രൈം എസ്ഐ കണിയാപുരം സ്വദേശിയായ സഫീർ, ഇദ്ദേഹത്തോടൊപ്പം വിമാനത്തിൽ യാത്ര ചെയ്തിരുന്ന കടയ്ക്കാവൂർ സ്വദേശിനി പ്രിജി സിമി എന്നിവരെയാണ് ഡിആർഐ സംഘം അറസ്റ്റു ചെയ്തത്.[www.malabarflash.com]
തിങ്കളാഴ്ച പുലർച്ചെ നാലിന് ദുബൈയിൽ നിന്നു തിരുവനന്തപുരത്തെത്തിയ എമിറേറ്റ്സ് വിമാനത്തിലെ സീറ്റിനടിയിൽ നിന്നാണു സ്വർണം പിടിച്ചെടുത്തത്. സഫീറും പ്രിജി സിമിയും യാത്ര ചെയ്തിരുന്ന സീറ്റിനടിയിൽ നിന്നാണ് രണ്ടു കിലോ സ്വർണം പിടിച്ചെടുത്തത്. ഇവർ ഇരുവരും ഒരുമിച്ചാണ് ദുബൈയിൽ നിന്നു തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്.
വിദേശത്തുള്ള ബന്ധുവിനെ കാണാൻ പോകുന്നുവെന്ന് പറഞ്ഞ് കഴിഞ്ഞ ഒൻപതു മുതൽ സഫീർ ലീവിലായിരുന്നു. സഫീറിന്റെയും സിമിയുടെയും വിദേശയാത്രകളെ സംബന്ധിച്ച് ഡിആർഐ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ സ്വർണം കടത്തിയിരുന്നുവോയെന്നാണ് അന്വേഷിക്കുന്നത്. എമിറേറ്റ്സ് വിമാനത്തിൽ സ്വർണം കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിമാനത്തിൽ പരിശോധന നടത്തിയത്.
No comments:
Post a Comment