മട്ടന്നൂർ: വിമാനത്തിൽ ഒളിപ്പിച്ചുവച്ച 90 ലക്ഷത്തിന്റെ സ്വർണബിസ്കറ്റുകൾ പിടികൂടി. ബുധനാഴ്ച പുലർച്ചെ 3.45ന് അബുദാബിയിൽനിന്നെത്തിയ ഗോ എയർ വിമാനത്തിൽനിന്നാണ് 2.336 കിലോഗ്രാം തൂക്കമുള്ള സ്വർണ ബിസ്കറ്റുകൾ പിടികൂടിയത്.[www.malabarflash.com]
ഇതേ വിമാനത്തിലെത്തിയ കാസര്‍കോട് സ്വദേശിയിൽനിന്ന് രണ്ടര ലക്ഷത്തോളം രൂപയുടെ കുങ്കുമപ്പൂവും പിടിച്ചെടുത്തു.
യാത്രക്കാർ ഇറങ്ങിയ ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ വിമാനം പരിശോധിക്കുന്നതിനിടെയാണ് സീറ്റിന്റെ അടിഭാഗത്ത് ഒളിപ്പിച്ചനിലയിൽ പൊതി കണ്ടെത്തിയത്.
യാത്രക്കാരില്ലാത്ത സീറ്റിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. അതിനാൽ സ്വർണം കടത്തിയ ആളെ തിരിച്ചറിയാനായില്ല. പത്ത് സ്വർണ ബിസ്കറ്റുകൾ വീതം രണ്ട് കെട്ടുകളായി പൊതിഞ്ഞുവച്ച നിലയിലായിരുന്നു.
വിമാനത്താവളം പ്രവർത്തനമാരംഭിച്ച് ഒരു വർഷം തികയുന്നതിനിടെ ആദ്യമായാണ് വിമാനത്തിൽ ഒളിപ്പിച്ചുവച്ച സ്വർണം പിടികൂടുന്നത്.
കാസര്‍കോട് സ്വദേശി നൗഫലിൽനിന്നാണ് മൂന്നു കിലോ കുങ്കുമപ്പൂവ് പിടികൂടിയത്. അബുദാബിയിൽനിന്നെത്തിയ യുവാവിനെ സംശയത്തെത്തുടർന്ന് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയായിരുന്നു. കാർഡ്ബോർഡ് പെട്ടിയിലാണ് കുങ്കുമപ്പൂവ് എത്തിച്ചത്.
രണ്ടാഴ്ചയ്ക്കിടെ അഞ്ച് കാസര്‍കോട് സ്വദേശികളിൽനിന്നായി 35 കിലോഗ്രാമോളം കുങ്കുമപ്പൂവും ലഹരിവസ്തുക്കളും പിടികൂടിയിരുന്നു.

No comments:
Post a Comment