ആലപ്പുഴ: മാവേലിക്കരയിൽ പിഞ്ചുബാലന്റെ മുന്നിലിട്ടു മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്കു വധശിക്ഷ. മാവേലിക്കര പല്ലാരിമംഗലം ദേവുഭവനത്തിൽ ബിജു (42), ഭാര്യ ശശികല(35) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അയൽവാസിയായ പൊണ്ണശേരി കിഴക്കതിൽ തിരുവന്പാടി വീട്ടിൽ സുധീഷിന്(39) ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എ. ബദറുദീൻ ശിക്ഷിച്ചത്. കൊലക്കുറ്റത്തിന് അന്പതിനായിരം രൂപ പിഴയും വിധിച്ചു.[www.malabarflash.com]
പട്ടികജാതി പീഡന നിരോധന നിയമം അനുസരിച്ചു ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷയുണ്ട്. പിഴത്തുക കുട്ടികൾക്കു നല്കണം. പിഴയടച്ചില്ലെങ്കിൽ രണ്ടു വർഷം കഠിനതടവുകൂടി അനുഭവിക്കണം.

കുട്ടികളുടെ വിദ്യാഭ്യാസം, ആഹാരം, വസ്ത്രം, താമസം എന്നിവയടക്കമുള്ള കാര്യങ്ങൾ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുക്കണമെന്നും 30 ദിവസത്തിനുള്ളിൽ ഇതുസംബന്ധിച്ച കാര്യങ്ങൾ കോടതിയെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇരകളുടെ അവകാശികൾക്കു നഷ്ടപരിഹാരം നല്കാൻ ജില്ല നിയമ സേവന അഥോറിറ്റിക്കും നിർദേശം നല്കി.
2018 ഏപ്രിൽ 23നായിരുന്നു കേസിനാസ്പദമായ സംഭവം. ബിജു ശശികല ദന്പതികളുടെ അന്ന് ആറു വയസുള്ള മകൻ അപ്പു സംഭവം കണ്ടു ഭയന്ന് അയൽവീട്ടിൽ എത്തി വിവരം അറിയിക്കുകയായിരുന്നു. അയൽവാസികളും ബന്ധുക്കളും എത്തിയപ്പോൾ അടിയേറ്റ ദന്പതിമാർ അവശനിലയിലായിരുന്നു.

കന്പികൊണ്ടും ഇഷ്ടിക കൊണ്ടും ഇടിയേറ്റു തലപൊട്ടി രക്തംവാർന്ന നിലയിലായിരുന്നു ഇരുവരും. കാലുകൾ ഒടിഞ്ഞു തൂങ്ങിയ നിലയിലുമായിരുന്നു. ശശികല സംഭവസ്ഥലത്തുവച്ചും ബിജു കായംകുളം സർക്കാർ ആശുപത്രിയിലേക്കു പോകും വഴിയും മരിച്ചു.
ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ബിജു സഹോദരനോടു സുധീഷാണു തങ്ങളെ അടിച്ചു വീഴ്ത്തിയതെന്നു പറഞ്ഞു. ശശികലയോടു സുധീഷ് പലതവണ അപമര്യാദയായി പെരുമാറാൻ ശ്രമിച്ചു. ഇയാളുടെ ശല്യം സഹിക്കാൻ വയ്യാതെ വന്നപ്പോൾ ശശികല ഭർത്താവിനോടു പരാതി പറയുകയും ഭർത്താവ് ഇതു ചോദ്യം ചെയ്യുകയും ചെയ്തു. ഇതേത്തുടർന്ന് ഉടലെടുത്ത വൈരാഗ്യമാണു കൊലപാതകത്തിൽ എത്തിയത്. മൂത്തമകൾ ദേവിക ഈ സമയം മുള്ളിക്കുളങ്ങരയിലെ ബന്ധുവീട്ടിലായിരുന്നു.
അപൂർവങ്ങളിൽ അപൂർവമായ കേസായി ഇതിനെ പരിഗണിക്കണമെന്നും പട്ടികജാതി പീഡന നിരോധന നിയമപ്രകാരമുള്ള പരമാവധി ശിക്ഷ നല്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.

ശശികലയുടെ ശരീരത്തിൽ 21 മുറിവുകളും ബിജുവിന്റെ ശരീരത്തിൽ 20 മുറിവുകളും ഉണ്ടായിരുന്നു. ദന്പതികളുടെ മകൻ അപ്പു ഉൾപ്പടെ 33 പേരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ ജില്ല ഗവ. പ്ലീഡർ സി. വിധു ഹാജരായി.
No comments:
Post a Comment