Latest News

കടന്നല്‍ കൂട്ടത്തിന്റെ കുത്തേറ്റ് വൈദ്യര്‍ മരിച്ചു; വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍

കുമ്പള: കളത്തൂരില്‍ കടന്നല്‍ കൂട്ടത്തിന്റെ കുത്തേറ്റ് നാട്ടുവൈദ്യര്‍ മരിച്ചു. പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളത്തൂര്‍ കാജൂരിലെ നാടന്‍ വൈദ്യര്‍ ശങ്കര്‍ റൈ എന്ന ചിക്കണ്ണ (70) ആണ് മരിച്ചത്.[www.malabarflash.com]
കളത്തൂര്‍ ഉള്ളക്കര സ്വദേശിനിയും ഉപ്പള ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുമായ അന്‍കിത (16)ക്കാണ് പരിക്കേറ്റത്. കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ വീടുകളിലേക്ക് പാല്‍ വിതരണം ചെയ്ത് മടങ്ങിവരുമ്പോഴാണ് കുണ്ടങ്കാരടുക്കയില്‍ വെച്ച് ശങ്കര്‍ റൈക്ക് കടന്നല്‍കൂട്ടത്തിന്റെ കുത്തേറ്റത്. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ശങ്കര്‍ റൈയെ ഉടന്‍ തന്നെ കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

വീട്ടില്‍ നിന്ന് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നടന്നുപോകുന്നതിനിടെയാണ് അന്‍കിതക്ക് കടന്നലിന്റെ കുത്തേറ്റത്.

സുമതിയാണ് ശങ്കര്‍ റൈയുടെ ഭാര്യ. മക്കള്‍: ലീലാവതി, ഗുലാബി, വനിത, പുഷ്പ, രേഖ

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.