കാസർകോട്: പൗരത്വ നിയമ ഭേഗദതിക്കെതിക്കും രാജ്യത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥക്കുമെതിരെ എസ്.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റി ഉപ്പളയിൽ സംഘടിപ്പിച്ച രാപ്പകൽ സമരത്തിൽ നൂറുകണക്കിൻ സമരവളണ്ടിയർമാർ അണി ചേർന്നു[www.malabarflash.com]
ചൊവ്വാഴ്ച വൈകുന്നേരം 6 മണി മുതൽ ബുധനാഴ്ച പുലർച്ച വരെ സമരം നീണ്ട് നിന്നു. സയ്യിദ് മുനീറുൽ അഹ്ദൽ അദ്ധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ ഉദ്ഘാടനം ചെയ്തു.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിലൂടെ കേന്ദ്ര സർക്കാർ നടത്തുന്നത് പരസ്യമായ ഭരണഘടനാ ലംഘനമാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
ഇന്ത്യയിലെ നിലവിലെ അവസ്ഥ അടിയന്തിരാവസ്ഥയെക്കാൾ ഭയാനകമാണ്.തീർത്തും ജനാധിപത്യ രൂപത്തിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെയും ജനകീയ സമരങ്ങളെയും അടിച്ചമർത്തുന്നതും സമരക്കാരെ വെടി വെച്ച് കൊല്ലുന്നതും കേന്ദ്ര സർക്കാരിന് പൗരത്വ നിയമത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരമില്ലാതാകുമ്പോഴാണ്.

സമരം റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകരെപ്പോലും വ്യാജ കേസുകൾ ചേർത്ത് അറസ്റ്റു ചെയ്യുകയാണ് . ഇത്തരം നടപടികളെ ജനാധിപത്യ സമൂഹം ഒരുമിച്ച് നിന്ന് പ്രതിരോധിക്കുമെന്ന് നേതാക്കൾ പറഞ്ഞു .
ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി സമരംചെയ്യുന്നവരെ ഭയപ്പെടുത്തി ഇല്ലാതാക്കാനാകില്ല. ക്യാമ്പസുകളില്‍ നിന്ന് ഉയര്‍ന്നു വരുന്ന ശബ്ദങ്ങള്‍ക്ക് സര്‍ക്കാര്‍ ചെവികൊടുക്കാത്ത അധികാരികളെ പാഠം പഠിപ്പിച്ച ചരിത്രം അറിയണമെന്നും രാപ്പക്കൽ സമരം ഓർമിപ്പിച്ചു .
പ്രഭാഷണങ്ങൾ, സമര പാട്ട്, ദേശഭക്തിഗാനം, മുദ്രാവാക്യങ്ങൾ തുടങ്ങിയവ കൊണ്ട് സമരം സമ്പന്നമായിരുന്നു.
ശാഫി സഅദി ഷിറിയ, കരീം ദർബാർകട്ട, റഹീം സഖാഫി ചിപ്പാർ, ശക്കീർ എം ടി പി, സയ്യിദ് യാസീൻ ഹൈദ്രൂസി, മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ടി എ മൂസ, സിദ്ധീഖ് പൂത്തപ്പലം, അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം, അബ്ദുറഹ്മാൻ എരോൽ, ഫാറൂഖ് പോസോട്ട്, ഹസൈനാർ മിസ്ബാഹി, കരീം ജൗഹരി ഗാളിമുഖം, ശംഷീർ സൈനി, ശാഫി ബിൻ ശാദുലി, റഷീദ് സഅദി പൂങ്ങോട്, നംഷാദ് ബേക്കൂർ, സുബൈർ ബാഡൂർ, മുത്തലിബ് അടുക്കം, ഗോൾഡൻ മൂസ, പി.എം സലീം, ഉമർ അപ്പോളോ, അബ്ബാസ് ഓണന്ത, രാജാവ് ഉമർ, ഖാലിദ് ആരിക്കാടി, മുഹമ്മദ് കുഞ്ഞി ഉപ്പള, എൻ പി മുഹമ്മദ്, ഹമീദ് ഹാജി കൽപ്പന, അസീസ് എ എച്ച്,
തുടങ്ങിയവർ സംബന്ധിച്ചു.

No comments:
Post a Comment