Latest News

ഖത്തർ കെ എം സി സി നേതാവിനെ സമൂഹ മാധ്യമത്തിൽ തെറി വിളിച്ച ലീഗ് പ്രവർത്തകന് 3000 രൂപ പിഴ

ഉദുമ: സാമൂഹ്യ മാധ്യമത്തിൽ ഖത്തർ കെ.എം.സി.സി നേതാവിനെ തെറിവിളിക്കുകയും അപകീർത്തി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ യുവാവിനെ കോടതി ശിക്ഷിച്ചു.[www.malabarflash.com]

ഉദുമ പാക്യാരയിലെ അച്ചു എന്ന അഷറഫിനെയാണ് ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ( രണ്ട് ) 3000 രൂപ പിഴയടക്കാനും കോടതി പിരിയും വരെ തടവിനും ശിക്ഷ വിധിച്ചത് .
2019 ജനുവരി 31നാണ് സാമൂഹ്യ മാധ്യമായ പാക്യാര വാർഡ് മുസ് ലിം ലീഗ് വാട്സ് ആപ് ഗ്രൂപ്പിൽ മുസ് ലിം ലീഗ് പാക്യാര ശാഖാ നേതാവും ഖത്തർ കെ എം സി സി കാസകോട് ജില്ല ഭാരവാഹിയുമായ വ്യക്തിക്കെതിരെ അപകീർത്തനം നടത്തിയതിനെതിരെയാണ് കോടതി നടപടി.

ബേക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി അഷ്‌റഫ് എന്ന
അച്ചുവി നെതിരെയാണ് ശിക്ഷ വിധിച്ചത്. കേസിന്റെ ഭാഗമായി പരാതിക്കാരനെയും വാട്സ് ആപ് ഗ്രൂപ്പ് അഡ്മിനയും ബേക്കൽ പോലീസ് ചോദ്യം ചെയ്തിരുന്നു .

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.