Latest News

കരിപ്പോടി എ.എൽ.പി.സ്കൂളിൽ ജൈവ വൈവിധ്യ ഉദ്യാനം ഉദ്ഘാടനം ചെയ്തു

ഉദുമ: കരിപ്പോടി എ.എൽ.പി.സ്കൂളിൽ ഒരുക്കിയ ജൈവ വൈവിധ്യ ഉദ്യാനം ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഇതിനൊപ്പം നടത്തിയ കലാ-കായിക-പ്രവൃത്തി പരിചയ പ്രതിഭാ സംഗമം ഉദുമ ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.[www.malabarflash.com] 

 പാലക്കുന്ന്- കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി വൈസ് പ്രസിഡന്റ് കൃഷ്ണൻ പാത്തിക്കാൽ വിജയികള്‍ക്ക് ഉപഹാരo നല്‍കി.പി.ടി.എ.പ്രസിഡന്റ് ഹാരിസ് ആറാട്ടുകടവ് അധ്യക്ഷത വഹിച്ചു.
ജൈവ കർഷകനും കേരള സർക്കാർ അക്രഡിറ്റഡ് ജേർണലിസ്റ്റുമായ നാരായണൻ കണ്ണാലയം , മാനേജർ സി.കെ.ശശി ആറാട്ടുകടവ് ,എം.പി.ടി.എ പ്രസിഡന്റ് ഷീജ രാജീവ്, നാരായണൻ നൂപുരം, പ്രധാനധ്യാപിക പി.ആശ, എസ്.ആർ.ജി.കൺവീനർ പി.പി.മുഹമ്മദ് സലീം, അച്യുതൻ നെല്ലിയടുക്കം,മുരളി പണിക്കർ എന്നിവർ സംസാരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.