പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് യുകെജി വിദ്യാര്‍ഥിയെ സ്‌കൂള്‍ അധികൃതര്‍ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു. ഉറങ്ങിപ്പോയ നാല് വയസ്സുകാരിയായ കുഞ്ഞിനെയാണ് സ്‌കൂള്‍ അധികൃതര്‍ പൂട്ടിയിട്ടത്.[www.malabarflash.com]
തിങ്കളാഴ്ച വൈകിട്ട് വാണിയംകുളം പത്തംകുളം സ്‌കൂളിലാണ് സംഭവം. കുട്ടി ക്ലാസി ഒറ്റപ്പെട്ട നിലയിലായിരുന്നു.
സ്‌കൂള്‍ സമയം കഴിഞ്ഞ് ഏറെ കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കുട്ടിയെ ക്ലാസിനുള്ളില്‍ കണ്ടെത്തിയത്. ക്ലാസില്‍ ഇരുന്ന് ഉറങ്ങി പോയതാണെന്നാണ് കുട്ടി പറഞ്ഞത്.
ക്ലാസില്‍ കുട്ടി ഉറങ്ങിക്കിടക്കുന്നത് ശ്രദ്ധിക്കാതെ ക്ലാസ്മുറിയും സ്‌കൂളും അടച്ച് ബന്ധപ്പെട്ടവര്‍ പോകുകയായിരുന്നു. വൈകിട്ട് അഞ്ച് മണിയോടെ വീട്ടുകാര്‍ എത്തിയാണ് കുട്ടിയെ കണ്ടെത്തിയത്. അബദ്ധംപറ്റിയതാണെന്ന് സ്‌കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു. വീട്ടുകാരോട് മാപ്പ് പറഞ്ഞെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
നാട്ടുകാരിലൊരാള്‍ സ്‌കൂളില്‍ നിന്ന് സമൂഹമാധ്യമങ്ങളില്‍ ലൈവ് വന്നതോടെയാണ് സംഭവം വിവാദമാകുന്നത്.
No comments:
Post a Comment