കുമ്പള: മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ രാജ്യവ്യാപകമായി നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ കെജെയു പ്രകടനം നടത്തി.[www.malabarflash.com]
നിര്‍ഭയമായി ജോലി ചെയ്യാന്‍ ഉള്ള ജനാധിപത്യ പത്രസ്വാതന്ത്ര്യ അവകാശങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഭരണ പോലീസ് സംവിധാനങ്ങളുടെ നയത്തിലും മംഗലാപുരത്ത് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെ വ്യാജന്മാരെന്ന് മുദ്രകുത്തി കരുതല്‍ തടങ്കലിലാക്കി കുടിവെള്ളം പോലും നല്‍കാതെ പീഡിപ്പിച്ച സംഭവത്തിലും പ്രതിഷേധിച്ച് കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുമ്പള ടൗണില്‍ വായമൂടികെട്ടി പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
ജനാധിപത്യ സംവിധാനത്തിന്റെ നാലാം തൂണായ സമൂഹത്തിലെ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ കൊണ്ടുവരുന്ന മാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ച കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സികെ നാസര്‍ കാഞ്ഞങ്ങാട് ആവശ്യപ്പെട്ടു.
കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് ഉളുവാര്‍ അദ്ധ്യക്ഷനായിരുന്നു. ജില്ലാ ജോയിന്റ് സെക്രട്ടറി പുരുഷോത്തമ ഭട്ട് ജില്ലാ കമ്മിറ്റി അംഗങ്ങളായ രവീന്ദ്രന്‍ കൊട്ടോടി ലത്തീഫ് കുമ്പള ജില്ലാ സെക്രട്ടറി പ്രമോദ് രാജപുരം സ്വാഗതവും ഐ മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു
No comments:
Post a Comment